ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കായി ഇപ്പോൾ തുറന്നിരിക്കുന്ന രാജ്യങ്ങൾ

ഇന്ത്യക്കാർക്കാർക്ക് സന്ദർശിക്കാം ഈ രാജ്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കായി ഇപ്പോൾ തുറന്നിരിക്കുന്ന രാജ്യങ്ങൾ

കോവിഡ് കേസുകൾ വർധിച്ചതിനാൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരുന്നു. അവരുടെ രാജ്യങ്ങളിലെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഈ മുൻകരുതൽ. ഇത് ഇന്ത്യയിലെ വിനോദ സഞ്ചാരികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ഇന്ത്യയിൽ  കോവിഡ് കേസുകൾ കുറയുന്നതോടെ, പലരും ആവശ്യമുള്ള അവധിക്കാലം ആഘോഷിക്കാൻ രാജ്യത്തിന് പുറത്തേക്ക് പോകാൻ തയായറെടുക്കുകയാണ്. 

ഇന്ത്യൻ യാത്രക്കാർക്കായി നിരവധി രാജ്യങ്ങൾ ഇനിയും വാതിൽ തുറന്നിട്ടില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. കാരണം  നിങ്ങൾക്ക് താഴെപറയുന്ന  രാജ്യങ്ങൾ സന്ദർശിക്കാൻ ഇപ്പോൾ വിലക്കില്ല

1 .റഷ്യ
2 . ഈജിപ്ത്
3 . അഫ്ഗാനിസ്ഥാൻ
4 .എത്യോപ്യ 
5 . മൗറീഷ്യസ്
6 . ഉസ്‌ബെക്കിസ്ഥാൻ
7 . റുവാണ്ട
8 . ഐസ് ലാൻഡ് 
9 . സെർബിയ

ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിലക്കില്ല എന്ന് കരുതി എല്ലാവര്ക്കും ചെല്ലാം എന്നുള്ള ചിന്ത വേണ്ട. ഓരോ രാജ്യവും അവരുടേതായ കോവിഡ് മാനദണ്ഡങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് പിസിആർ പരിശോധനയും ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.




Comments

Leave a Comment