ഷെയർ വിലയിൽ ഒരു വർഷത്തിനുള്ളിൽ 3 ഇരട്ടി വര്ധനയുമായി കേരള കമ്പനി
കേരള കമ്പനിയായ റബ്‌ഫില ഇന്റർനാഷണൽ സ്റ്റോക്ക് മാർക്കറ്റിൽ പുതിയ ഇതിഹാസം രചിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ 3 ഇരട്ടി വർധനവാണ് കമ്പനിയുടെ ഷെയർ വിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഇതേ ദിവസം (17 ജൂൺ 2020 ) 32 രൂപയുണ്ടായിരുന്ന ഷെയറിന്റെ ഇന്നത്തെവില 97 .40 രൂപയാണ്.100 രൂപയിൽ ആരംഭിച്ച വ്യാപാരം 103 .95 രൂപ ഉയർന്ന വിലയും 94 .35 രൂപ കുറഞ്ഞ വിലയും രേഖപ്പെടുയതിന് ശേഷം 97 .40 രൂപയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും മലേഷ്യൻ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ റാബ്‌പ്രോയും കൂടി പ്രൊമോട്ട് ചെയ്യുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് റബ്ഫില ഇന്റർനാഷണൽ ലിമിറ്റഡ് കേരളത്തിലെ പാലക്കാട് പ്രവർത്തിക്കുന്നു.എക്സ്ട്രൂഡ് റൌണ്ട് ലാറ്റെക്സ് റബ്ബർ ത്രെഡ് നിർമ്മാണത്തിൽ ആരംഭിച്ച കമ്പനി പിന്നീട് പാദരക്ഷകൾ / തുകൽ വസ്തുക്കൾ, ലാമിനേഷൻ / പ്രിന്റിംഗ്, പരവതാനി, നിർമ്മാണം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന വ്യാവസായിക പശകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടു.
Comments