ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും : ഗതാഗതമന്ത്രി ആന്‍റണി രാജു

Children will be allowed as third passengers on two-wheelers: Transport Minister Anthony Raju

നാളെ മുതൽ (തിങ്കൾ ജൂൺ 5) രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കൽ ആരംഭിക്കും.

തിരുവനന്തപുരം: നാളെ മുതൽ (തിങ്കൾ ജൂൺ 5)  രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.
 
സാധാരണക്കാരരായ  ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം കൂടി മന്ത്രി അറിയിച്ചു.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല എന്നുമാണ് മന്ത്രി പറഞ്ഞത്. 

ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാ റോഡ് സുരക്ഷാ നിയമ ലംഘനനങ്ങൾക്കും പിഴ ഈടാക്കുന്നതാണ്. നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്ന് മന്ത്രി പറഞ്ഞു. റോഡപകട നിരക്കിൽ കേരളം  വളരെ മുന്നിലാണ്.ശരാശരി 161 അപകടങ്ങളും പ്രതിദിനം ശരാശരി 12 മരണവും കേരത്തിൽ നടക്കുന്നുണ്ട്.

നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണെന്നും 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ടെന്നും അറിയിച്ചു. 

Comments

    Leave a Comment