ഫോർച്യൂൺ WMC മൾട്ടി ക്യാപ് പോർട്ട് ഫോളിയോ ഫണ്ട് 500 കോടിയായി വർദ്ധിപ്പിക്കുന്നു

Fortune WMC to increase Multi Cap Port Folio Fund to 500 crores

ഈ പദ്ധതിയിലൂടെ സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്.

പോർട്ട് ഫോളിയോ മാനേജ്മെൻറ് സർവ്വീസ് (പി എം എസ്) കമ്പനിയായ ഫോർച്യൂൺ വെൽത്ത് മാനേജ്മെൻറ് കമ്പനി (ഫോർച്യൂൺ ഡബ്ലിയു എം സി) യുടെ മൾട്ടി ക്യാപ് ഫണ്ട് മാനേജ്മെൻറിന് കീഴിലെ ആസ്തികൾ 2025 ടെ 500 കോടി രൂപയായി വർദ്ധിപ്പിക്കും.

ഈ പദ്ധതിയിലൂടെ സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. ചെറുകിട, ഇടത്തരം, വലിയ ക്യാപ് സ്‌റ്റോക്ക് വിഭാഗങ്ങളിൽ ശക്തമായ അടിത്തറയുള്ള കമ്പനികളിലാണ് പി എം എസ് പ്രോഡക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള ഇടപാടുകാരിൽ നിന്നും ഇതിനകം തന്നെ 320 കോടി സമാഹരിച്ചു കഴിഞ്ഞു. 

ഐ സി ഐ സി ബാങ്കാണ് കമ്പനിയുടെ കസ്റ്റോഡിയൻ ആൻറ് ഫണ്ട് അക്കൗണ്ടിംഗ് സേവന പങ്കാളി. വലിയ ആസ്തികളുള്ള വ്യക്തികൾക്കും മികച്ച നിക്ഷേപകർക്കുള്ള  സേവനങ്ങളും  വിപുലീകരിക്കുന്നതിൻറെ ഭാഗമായി മുംബെ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ രാജ്യത്തെ മെട്രോ നഗരങ്ങളിൽ പുതിയ ഓഫീസുകൾ തുറക്കുന്നതിനും പദ്ധതിയുണ്ട്.

എൻ എസ് ഇ, ബി എസ് ഇ, എം സി എക്സ് എന്നിവയിലെ അംഗവും സി ഡി എസ് എല്ലിൻറെ ഡെപ്പോസിറ്ററി പങ്കാളിയുമായ ഫോർച്യൂൺ ഡബ്ലിയു എം സിക്ക് മൂലധന വിപണിയിൽ 30ലേറെ വർഷങ്ങളുടെ മികച്ച പ്രവർത്തന പശ്ചാത്തലമുണ്ട്. കേരളം, തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലെ മുലധന വിപണിയിൽ പതിനായിരത്തിൽപരം ഉപഭോക്താക്കൾക്ക് കമ്പനിയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. 

2024 മാർച്ചിൽ സെബിയുടെ പിഎംഎസ് ലൈസൻസ് ലഭിക്കുകയും തുടർന്ന് ജൂണിൽ മൾട്ടി ക്യാപ് വാല്യൂ ഫണ്ട് ആരംഭിക്കുകയും ചെയ്ത മുൻനിര സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ  ഫോർച്യൂൺ ഡബ്ലിയു എം സിയുടെ സ്ഥാപകനും തലവനും  ബാങ്കിംഗ്, ഫോറിൻ എക്സ്ചേഞ്ച്, ക്യാപ്പിറ്റൽ മാർക്കറ്റ് എന്നിവയിൽ വിപുലമായ അനുഭവ സമ്പത്തുള്ള ജോസ് സി. എബ്രഹാമാണ്. മേഘ ജോസ് ബിസിനസ് ഗ്രോത്ത് മേധാവി.  കൂടാതെ സാങ്കേതികവും അടിസ്ഥാനപരവുമായ വിശകലന വിദഗ്ധരുടെ ശക്തമായൊരു സംഘത്തിൻറെ പിന്തുണയും കമ്പനിക്കുണ്ട്.

Comments

    Leave a Comment