സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ

Oman is also to strengthen Indigenization

സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാർ കരാറുകൾ ലഭിക്കില്ല എന്നുള്ളതാണ് പുതിയ ഉത്തരവ്.

ഒമാനും സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കുവാനുള്ള ഒരുക്കത്തിലാണ്. 30 തരം ജോലികൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി.   

എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണം. ഒമാനി പൗരന്മാർക്കായി കൂടുതൽ തൊഴിൽ മേഖലകൾ മാറ്റിവെച്ചും, മറ്റു ജോലികളിൽ കൂടുതൽ ഒമാനി പൗരന്മാരെ എത്തിച്ചുമുള്ള  തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നടപടികൾ സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. സ്വകാര്യ കമ്പനികൾ, സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടണം. 

സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാർ കരാറുകൾ ലഭിക്കില്ല എന്നുള്ളതാണ് പുതിയ ഉത്തരവ്. മാത്രമല്ല സർക്കാർ നിർദേശം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകുകായും ചെയ്യുന്നതാണ്. 
സ്വദേശിവത്ക്കരണത്തിൽ സഹകരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് കരാറുകൾ നൽകുന്നതിൽ നിന്ന് സർക്കാർ മേഖലയിലും അനുബന്ധ മേഖലയിലുമുള്ള കമ്പനികൾ വിട്ടുനിൽക്കും.

 സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ  സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും. നിർദേശം നടപ്പാക്കി  സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിളവ് നൽകുമ്പോൾ   നിയമിക്കാത്തവർക്ക് ഇരട്ടി ഫീസ് ഏർപ്പെടുമെത്തുന്നതും നിർദേശത്തിലുണ്ട്. 

വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കുന്നതാണ്.സെപ്തംബർ മുതൽ തീരുമാനങ്ങൾ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.  

Comments

    Leave a Comment