ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന്‍ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
കൊച്ചി: ഇന്ത്യന്‍ സ്മോള്‍സ്‌കെയില്‍ പെയിന്റസ് അസോസിയേഷന്‍ (ഇസ്പാ) ദേശീയ അധ്യക്ഷനായി മലയാളി സംരംഭകന്‍ ദിനേഷ് പ്രഭു (ഗോള്‍ഡ്സണ്‍ പെയിന്റസ്, കളമശ്ശേരി) തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന്‍ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മുംബൈ ആസ്ഥാനമായി ഇന്ത്യമുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഇസ്പയില്‍ പെയിന്റ്നിര്‍മ്മാതാക്കളും അസംസ്‌കൃതവസ്തു വിതരണക്കാരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം അംഗങ്ങളാണുള്ളത്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ കമ്മിറ്റികളില്‍ പെയിന്റ് നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇസ്പ. കേരളമുള്‍പ്പെടെ 11 സംസ്ഥാന കമ്മിറ്റികളാണ് ഇസ്പയ്ക്കുള്ളത്.
Content Dinesh Prabhu elected as National President of Indian Small Scale Painters Association(ISSPA). This is the first time that a Kerala MSME Entrepreneur has been appointed as the National President of the Association. ISSPA has 11 state committees, including Kerala.
Comments