ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ഐ പി ഒ നാളെ മുതല്‍

Bansal Wire Industries Limited Initial Public Issue to open on Tomorrow

5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 243 രൂപ മുതല്‍ 256 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്  ലിമിറ്റഡിന്‍റെ  പ്രാഥമിക ഓഹരി വില്‍പന (ഐ പി ഒ) 2024 ജൂലൈ  3  മുതല്‍ 5  വരെ നടക്കും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 243 രൂപ മുതല്‍ 256 രൂപ വരെയാണ്  പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 58  ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന്  58ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.  

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിൻലെസ് സ്റ്റീൽ വയർ നിർമ്മാണ കമ്പനിയും വോളിയം അനുസരിച്ച് രണ്ടാമത്തെ വലിയ സ്റ്റീൽ വയർ നിർമ്മാണ കമ്പനിയുമാണ് ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്. 2023 സാമ്പത്തിക വർഷത്തിൽ 72,176 MTPA  206,466 MTPA  ഉൽപ്പാദനത്തിൽ യഥാക്രമം 20% ഉം  4% ഉം വിപണി വിഹിതമുണ്ട്.

എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്,  ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Comments

    Leave a Comment