ഉപയോക്താക്കൾക്ക് ഇരുട്ടടി ; റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

Jio, Aitel and Vi to increase data plans tariffs

കോളിനും നെറ്റിനും വില കൂടും ; ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ ടെലികോം കമ്പനികൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ നിരക്ക് വർദ്ധനവുമായി മറ്റ് കമ്പനികളും രംഗത്തെത്തി. 

മുമ്പ് 155 രൂപയായിരുന്ന ജിയോയുടെ  28 ദിവസത്തെ  2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയായും, അതേ കാലയളവിൽ പ്രതിദിനം 1 ജിബി പ്ലാനിന് 209 രൂപയിൽ നിന്ന് 249 രൂപയായും, പ്രതിദിനം 1.5 ജിബി പ്ലാനിൻ്റെ വില 239 രൂപയിൽ നിന്ന് 299 രൂപയായും, 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയിൽ നിന്ന് 349 രൂപയായും, പ്രതിദിനം 2.5 ജിബി പ്ലാനിന് 349 രൂപയിൽ നിന്ന് 399 രൂപയായും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയിൽ നിന്ന് 449 രൂപയായും വില വർദ്ധിക്കും. 

രണ്ട് മാസത്തെക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന്റെ പുതുക്കിയ വില 579 രൂപയാണ്. പ്രതിദിനം 2 ജിബി പ്ലാൻ 533 രൂപയിൽ നിന്ന് 629 രൂപയായും, മൂന്ന് മാസത്തെ 6 ജിബി ഡാറ്റ പ്ലാനിന്  395 രൂപയിൽ നിന്ന് 479 രൂപയായും വർദ്ധിപ്പിക്കും.

എയര്‍ടെല്‍ പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ വില കൂടും.

28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പാക്കേജിന് 199 രൂപയായും,  84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പാക്കേജിന് 509 രൂപയായും,  ഒരു വര്‍ഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയായും വില പുതുക്കിനിശ്ചയിച്ചിരിക്കുന്നു.

പ്രതിദിനം 1 ജിബി പ്ലാനിന് 265 രൂപയിൽ നിന്ന് 299 രൂപയായും, പ്രതിദിനം 1.5 ജിബി പ്ലാനിൻ്റെ വില 299 രൂപയിൽ നിന്ന് 349 രൂപയായും, പ്രതിദിനം 2.5 ജിബി പ്ലാനിന് 359 രൂപയിൽ നിന്ന് 409 രൂപയായും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയിൽ നിന്ന് 449 രൂപയായും വില വർധിപ്പിച്ചു. 

രണ്ട് മാസത്തെക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന്റെ പുതുക്കിയ വില 579 രൂപയായും, പ്രതിദിനം 2 ജിബി പ്ലാൻ 549 രൂപയിൽ നിന്ന് 649 രൂപയായും, മൂന്ന് മാസത്തെ 6 ജിബി ഡാറ്റ പ്ലാനിന്  455 രൂപയിൽ നിന്ന് 509 രൂപയായും വർധിപ്പിച്ചു.

രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തുന്നത് എന്നാണ് എയര്‍ടെല്‍ നൽകിയ വിശദീകരണം  എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനില്‍പിന് എആര്‍പിയു (ആവറേജ് റെവന്യു പെര്‍ യൂസര്‍) 300 രൂപയ്‌ക്ക് മുകളിലായിരിക്കണം എന്നും എയര്‍ടെല്‍ പറയുന്നു. 

വൊഡാഫോൺ - ഐഡിയയുടെ ഭാഗത്തു നിന്നും നിരക്ക് വർദ്ധനവിനെ സംബന്ധിച്ചുള്ള വാർത്തകൾ ഇതുവരെ ലഭ്യമായിട്ടില്ല.  

പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 

Comments

    Leave a Comment