സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി പിഴയും.

Government employee sentenced to 25 years in jail and fined Rs 5 crore. Representative image

വന്‍തുകയുടെ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

വന്‍തുകയുടെ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി പിഴയും. 

സംഭവത്തെ ഇന്ത്യയിൽ അല്ലാട്ടോ ....അങ്ങ് അബുദാബിയിലാണ്.

വന്‍തുകയുടെ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അബുദാബി ക്രിമിനല്‍ കോടതിയാണ് സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി ദിർഹം പിഴയും ശിക്ഷ വിധിച്ചത്. 

ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുകൊണ്ട് വ്യാജ സ്‍കോളര്‍ഷിപ്പ് ഫയലുകള്‍ സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് താന്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും  ഏകദേശം നാല് കോടി ദിര്‍ഹത്തിന്റെ ഫണ്ട് അപഹരിക്കുകയും ചെയ്തു എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. അന്വേഷണത്തില്‍ ബോധപൂര്‍വം പൊതുധനം അപഹരിക്കുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും വ്യാജ രേഖകള്‍ ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

അബുദാബിയില്‍ കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ച കോടതി, വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത പണം തിരിച്ചടിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Comments

    Leave a Comment