ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം കളക്ട് ചെയ്ത ബോളിവുഡ് ചിത്രമായി പഠാന്‍

Pathan became the highest grossing Bollywood film in Indian box office

തുടരെ തുടരെയുള്ള പരാജയങ്ങളിൽ പെട്ട് നാറ്റം തിരിഞ്ഞുകൊണ്ടിരുന്ന ബോളിവുഡിന് വൻ മുതൽക്കൂട്ടായിരിക്കുകയാണ് ഷാരൂഖ് ചിത്രമെന്ന് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. 

തുടരെ തുടരെയുള്ള പരാജയങ്ങളിൽ പെട്ട് നാറ്റം തിരിഞ്ഞുകൊണ്ടിരുന്ന  ബോളിവുഡിന് വൻ മുതൽക്കൂട്ടായിരിക്കുകയാണ് ഷാരൂഖ് ചിത്രമെന്ന് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി 25 -ന് റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടി കടന്നിരിക്കുകയാണ് ചിത്രം.

ഓരോ ദിവസവും ഓരോ റെക്കോർഡുകൾ കടപുഴകിയാണ് ബോക്സ് ഓഫീസിൽ പഠാൻറെ കുതിപ്പ്. എട്ട് ദിവസത്തിനുള്ളിൽ 417 കോടിയാണ് പഠാൻ ഇന്ത്യൻ ബോക്സ്ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം കളക്ട് ചെയ്ത ബോളിവുഡ് ചിത്രമായി മാറിയിരിക്കയുകയാണ് പഠാന്‍.  387 കോടി നേടിയ ആമിര്‍ഖാൻ നായകനായ ദംഗല്‍ ആണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്.

ഓവർസീസിൽ 250 കോടിയാണ് പഠാൻ എട്ട് ദിവസത്തിൽ നേടിയിരിക്കുന്നത്. ഇതോടെ ലോകമെമ്പാടുമായി 667 കോടി ഷാരൂഖ് ഖാൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നതായി പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് അറിയിച്ചിരിക്കുന്നത്. ഹിന്ദി സിനിമയിലെ അടുത്തിടെ കുറച്ചു വർഷങ്ങൾക്കുള്ളിലെ മികച്ച കളക്ഷനാണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ പഠാൻ സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ഒരു ഗാന രംഗത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിലുണ്ടായ  ബഹിഷ്കരണാഹ്വാനങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതൽ തന്നെ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

Comments

    Leave a Comment