മഴക്കെടുതി :12 മരണം; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Rainfall: 12 dead; Red alert in 10 districts, holiday for educational institutions tomorrow.

പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല.ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടയിൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.  

ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ റെഡ് അലർട്ടും  മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത കൂടുതലാണെന്നും  യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നുമ തസ്ലിന്‍ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞു. ഒഴുക്കിൽ പെട്ട മൂന്ന് പേരുടെയും  മൃതദേഹവും കിട്ടിയതിനാൽ എൻ ഡി ആർ എഫും സൈന്യവും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.തൃശ്ശൂരിൽ മഴമൂലം 7 വീടുകൾ ഭാഗികമായി തകർന്നു.

ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്.

അച്ചൻകോവിലാറും, ഗായത്രിപ്പുഴ  ,മീനച്ചിലാര്‍, മണിമലയാർ, നെയ്യാർ, കരമനയാർ എന്നീ ആറ് നദികളില്‍ പ്രളയ സാധ്യതയെന്ന്  കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.അച്ചൻകോവിലാറും, ഗായത്രിപ്പുഴ  ,മീനച്ചിലാര്‍ എന്നിവയില്‍ ഓറഞ്ച് അലർട്ടും  മണിമലയാർ, നെയ്യാർ, കരമനയാർ നദികളില്‍ പ്രളയ മുന്നറിയിപ്പും ഉണ്ട്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.

പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല എന്നും അറിയിച്ചിട്ടുണ്ട്.

Comments

    Leave a Comment