സിവിൽ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളി ദിലീപ് കെ കൈനിക്കര ഇരുപത്തിയൊന്നാം റാങ്ക് നേടി.കൂടാതെ ശ്രുതി രാജലക്ഷ്മി, ആൽഫ്രഡ്, അവിനാശ്, ജാസ്മിന്‍, ടി സ്വാതി ശ്രീ, സി എസ് രമ്യ, അക്ഷയ്പിള്ള, അഖില്‍ വി മേനോന്‍, പി ബി കിരണ്‍ എന്നിവർ ആദ്യ നൂറിലെത്തി.
ഡൽഹി : സിവിൽ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ നാല് റാങ്കും നേടി വനിതകൾ കരുത്തറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിനി ശ്രുതി ശര്‍മ്മ ഒന്നാം റാങ്കിന് അര്ഹയായി.അങ്കിത അഗര്‍വാളിന് രണ്ടാം റാങ്കും മൂന്നാം റാങ്ക് ഗമിനി സിംഗ്ലക്കും നാലാം റാങ്ക് ഐശ്വര്യ വര്‍മ്മക്കും ലഭിച്ചു.
ഇരുപത്തിയൊന്നാം റാങ്ക് നേടിയ മലയാളിയായ ദിലീപ് കെ കൈനിക്കര സിവിൽ സർവീസിൽ കേരളത്തിൽ നിന്ന് മുന്നിലെത്തി. ദിലീപിനെ കൂടാതെ ശ്രുതി രാജലക്ഷ്മി (25), ജാസ്മിന്‍ (36), സ്വാതി ശ്രീ ടി (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി മേനോന്‍ (66), പി ബി കിരണ്‍, ആൽഫ്രഡ്, അവിനാശ് എന്നിവരാണ് ആദ്യ നൂറിലെത്തിയ മറ്റുമലയാളികൾ. യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത് 685 ഉദ്യോഗാർഥികളാണ്.
203 പേർ ഒബിസി വിഭാഗത്തിൽ നിന്നും 105 പേർ എസ് സി വിഭാഗത്തിൽ നിന്നും 60 പേർ എസ്ടി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് ജേതാക്കളായി. 180 പേർ ഐ എ എസിനും 200 പേർ ഐ പി എസിനും 37 പേർ ഐ എഫ് എസിനും അർഹത നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് ആശംസകള്‍ നേര്‍ന്നു. "രാജ്യത്തിൻ്റെ വികസനത്തിൻ്റെ നിർണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങൾ" എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.വിജയിക്കാനാകാത്തവരുടെ നിരാശ മനസ്സിലാകുന്നുണ്ടെന്നും, ഇവർക്ക് എത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തിന് അഭിമാനമായി മാറാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments