പൂരത്തില്‍ വമ്പൻ വരുമാനവുമായി ത്രിശൂര്‍ റെയില്‍വേ ; കണക്ക് റെയില്‍വേ പുറത്ത് വിട്ടു.

Thrissur Railway with huge revenue in Pooram; Railways released the figure.

സാധാരണ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നുമുള്ള വരുമാനമാണിത്. പൂരത്തിന് തിരക്ക് കണക്കിലെടുത്ത് തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകളൊരുക്കിയിരുന്നു.

പൂരത്തിന് വന്‍ കളക്ഷന്‍ നേട്ടവുമായി ത്രീശൂര്‍ റെയില്‍വേ. പൂരത്തിന് ലഭിച്ച വരുമാനത്തിന്റെ കണക്ക് റെയില്‍വേയാണ് പുറത്ത് വിട്ടത്.

പൂരത്തിന് തിരക്ക് കണക്കിലെടുത്ത് തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകളൊരുക്കിയിരുന്നു. 46000 പേരാണ് രണ്ട് ദിവസം മാത്രം ടിക്കറ്റെടുത്തത്. 45 ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ മാത്രം സ്റ്റേഷനിലെ വരുമാനം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ഇനത്തില്‍ പ്രതിദിനം ശരാശരി ഏഴ് ലക്ഷം രൂപയാണ് വരുമാനം.  സാധാരണ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നുമുള്ള വരുമാനമാണിത്. യു ടി എസ് ഓണ്‍ മൊബൈല്‍' എന്ന ടിക്കറ്റിങ് ആപ്പ് വഴിയുള്ള വരുമാനം ഇതില്‍ ഉള്‍പ്പെടുന്നില്ല.

പൂരനാളായ ഏപ്രില്‍ 30ന് 17000 യാത്രികരില്‍ നിന്നായി 16.75 ലക്ഷം രൂപയും ഉപചാരം ചൊല്ലുന്ന മെയ് ഒന്നിന് 28500 യാത്രികരില്‍ നിന്നായി 28.7 ലക്ഷവും വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 8.5 ലക്ഷവും 13 ലക്ഷവുമായിരുന്നു. പൂങ്കുന്നത്ത് പ്രതിദിനം ശരാശരി 400 സാധാരണ ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്ഥാനത്ത് ഏപ്രില്‍ 30ന് 505 ടിക്കറ്റും മെയ് ഒന്നിന് 1450 ടിക്കറ്റും വിൽക്കുകയുണ്ടായി.

മെയ് ഒന്നിന് വെളുപ്പിന് മൂന്ന് മുതല്‍ രാവിലെ 11 വരെ തൃശൂരിലെ ബുക്കിംഗ് ഓഫീസില്‍ അഞ്ച് ടിക്കറ്റ് വിതരണ കൗണ്ടറുകളും റിസര്‍വേഷന്‍ കേന്ദ്രത്തില്‍ മൂന്നു വീതം കൗണ്ടറുകളും പൂരം കണ്ട് തിരികെ മടങ്ങുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും, പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നു.

കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, സൂചന കേന്ദ്രത്തില്‍ കൂടുതല്‍ ജീവനക്കാര്‍, യാത്രക്കാര്‍ക്കായി പ്രത്യേക അനൗണ്‍സ്‌മെന്റ്, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു.

Comments

    Leave a Comment