കർണാടക, പുതുച്ചേരി, മിസോറാം ഉൾപ്പടെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചപ്പോൾ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം ഉൾപ്പടെ പതിമൂന്ന് സംസ്ഥാനങ്ങൾ നിലവിലുള്ള വാറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയില്ല.
വാഹന ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രം ബുധനാഴ്ച കുറച്ചതിന് ശേഷം ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.കർണാടക, പുതുച്ചേരി, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് ഇന്ധനവില ഏറ്റവും കൂടുതൽ കുറച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പെട്രോൾ ലിറ്ററിന് കർണാടകയിൽ 13.35 രൂപയും പുതുച്ചേരിയിൽ 12.85 രൂപയും മിസോറാമിൽ 12.62 രൂപയും കുറഞ്ഞു.അതുപോലെ,ഡീസൽ വില ലിറ്ററിന് കർണാടകയിൽ 19.49 രൂപയും, പുതുച്ചേരിയിൽ 19.08 രൂപയും മിസോറാമിൽ 18.34 രൂപയും കുറഞ്ഞു
രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ്, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, മേഘാലയ, ആൻഡമാൻ & നിക്കോബാർ, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ പതിമൂന്ന് സംസ്ഥാനങ്ങൾ നിലവിലുള്ള വാറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയില്ല.
ബുധനാഴ്ച വൈകുന്നേരത്തോടെ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതായി കേന്ദ്രം അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ഈ നീക്കം പ്രാബല്യത്തിൽ വന്നു, രാജ്യതലസ്ഥാനത്ത് പെട്രോളിന്റെ ചില്ലറ വിൽപ്പന വില ലിറ്ററിന് 103.97 രൂപയായും ഡീസലിന് 86.67 രൂപയായും കുറഞ്ഞു.
Comments