ഭാരതി സിമൻറ്സിൻറെ ഓട്ടോമേറ്റഡ് സിമൻറ് ടെർമിനൽ തുറന്നു.

Bharti Cements' automated cement terminal opened. ഭാരതി സിമെൻറ് കോപ്പറേഷൻ വിപണിയിലിറക്കുന്ന ക്വിക്സം സിമെൻറിൻറെ വിപണനോദ്ഘാടനം ഗൈ സിഡോസ്, അനൂപ് കുമാർ സക്സേന, എം. രവീന്ദർ റെഡ്ഢി എന്നിവരും മറ്റ് കമ്പനി ഉദ്യോഗസ്ഥരും ചേർന്ന് നിർവ്വഹിക്കുന്നു

പുതിയ ടെർമിനൽ ആരംഭിക്കുന്നതിൻറെ ഭാഗമായും ദക്ഷിണേന്ത്യൻ വിപണി ശക്തിപ്പെടുത്തുന്നതിനുമായി ക്വിക്സം എന്ന പേരിൽ പുതിയൊരു ഉല്പന്നം കമ്പനി വിപണിയിലിറക്കി. പ്രീമിയം വിഭാഗത്തിൽ വരുന്ന ഈ സിമൻറ് മികച്ച ഗുണനിലവാരമുള്ള പുതുതലമുറ ഗ്രീൻ സിമൻറുകളിൽപ്പെടുന്നു.

വികാറ്റ്  ( VICAT ) ഫ്രാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ സഹോദര സ്ഥാപനമായ ഭാരതി സിമൻറ് കോർപറേഷൻ കേരള - തമിഴ്നാട് വിപണികളെ ലക്ഷ്യമിട്ട് 0 .75 എം ടി പി എ കപ്പാസിറ്റിയുള്ള പൂർണ്ണമായും ഓട്ടോമേറ്റഡായ ബൾക്ക് സിമൻറ് ടെർമിനൽ കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങി.  

വികാറ്റ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യുമായ ഗൈ സിഡോസ് ടെർമിനലിനലിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. വികാറ്റ് ഇന്ത്യ സി ഇ ഒ  അനൂപ് കുമാർ സക്സേന, മാർക്കറ്റി൦ഗ് ഡയറക്ടർ എം. രവീന്ദർ റെഡ്ഢി എന്നിവർ സന്നിഹീതരായിരുന്നു. 

പുതിയ ടെർമിനൽ ആരംഭിക്കുന്നതിൻറെ ഭാഗമായും ദക്ഷിണേന്ത്യൻ വിപണി ശക്തിപ്പെടുത്തുന്നതിനുമായി ക്വിക്സം എന്ന പേരിൽ പുതിയൊരു ഉല്പന്നം കമ്പനി വിപണിയിലിറക്കി. തെക്കൻ സംസ്ഥാനങ്ങളിലെ പ്രീ കാസ്റ്റ്, ഹോളോ ബ്ലോക്ക് എന്നിവയ്ക്ക് ഇത് ഉപകരിക്കും. 

കോൺക്രീറ്റ് സ്ട്രക്ച്ചറുകൾ, റെസിഡൻഷ്യൽ - വാണിജ്യ പദ്ധതികൾ, റോഡുകൾ, റെഡിമിക്സ് ( ആർ എം സി ) എന്നിവയുടെ നിർമ്മാണത്തിനു ഏറ്റവും അനുയോജ്യമാണ് ക്വിക്സം സിമൻറെന്ന് സി ഇ ഒ അനൂപ് കുമാർ സക്സേന പറഞ്ഞു.

പ്രീമിയം വിഭാഗത്തിൽ വരുന്ന ഈ സിമൻറ് മികച്ച ഗുണനിലവാരമുള്ള പുതുതലമുറ ഗ്രീൻ സിമൻറുകളിൽപ്പെടുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ലഭ്യമായ ഉയർന്ന ഗുണനിലവാരമുള്ള ചുണ്ണാമ്പ് കല്ലുകൾ ഉപയോഗിച്ചാണു നിർമ്മാണം. കുറഞ്ഞ ഡി - ഷട്ടറിഗ് കലയിളവ്, സിമൻറ് ഉപഭോഗത്തിലെ ലാഭം തുടങ്ങിയ പ്രത്യേകതകളും ഇതിനുണ്ട്. 

പൊടി മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പൊടി രഹിത ബി ഒ പി പി ബാഗുകളിലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 

ദ്രുതഗതിയിലുള്ള ഇൻഫ്രാസ്ട്രക്ച്ചർ വികസനവും നഗരവൽക്കരണവും നടക്കുന്നതിനാൽ  ഇന്ത്യ ഞങ്ങളുടെ ബിസിനസിൻറെ പ്രധാന വിപണിയാണെന്ന് ഗൈ സിഡോസ് അറിയിച്ചു. 

2018 ൽ സ്ഥാപിച്ച മുംബൈയിലെ ടെർമിനലിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ ടെർമിനലാണ് കോയമ്പത്തൂയൂരിലേത്. ഓട്ടോമേറ്റഡ് പായ്ക്കിംഗ്, വിതരണ സൗകര്യം എന്നിവ പുതിയ ടെർമിനലിലുണ്ട്. ആകെ 16 ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. സ്വന്തം കണ്ടെയിനർ വാഗണുകളും 24 മണിക്കൂർ തടസ്സങ്ങളില്ലാതെ ലോഡിംഗ് സൗകര്യങ്ങളും ഇവിടത്തെ പ്രത്യേകതകളിൽപ്പെടുന്നു.

കണ്ടെയ്നറുകൾ വഴി  ബൾക്ക് സിമൻറ് എത്തിക്കുന്നതിന് ഏൻഡ് -ടു -എൻഡ് ലോജിസ്റ്റിക് ഓട്ടോമേഷൻ  സംവിധാനമുള്ള ഇന്ത്യൻ വ്യവസായത്തിലെ ആദ്യ ടെർമിനലാണ് . വെയർഹൗസിംഗ് ഇല്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് സേവനം എത്തിക്കുന്നതിനു ഇത്  സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Comments

    Leave a Comment