CBSE Result 2022 : സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു.

CBSE Result 2022 : CBSE Plus Two result announced.

സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് കഴിഞ്ഞിട്ടും സി ബി എസ് ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാതിരുന്നത് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.

ഡൽഹി : സി ബി എസ് ഇ (CBSE) പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71  ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 

വിജയശതമാനത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ തിളങ്ങി.  പെൺകുട്ടികൾ 94.54%  വിജയം നേടിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 91.25% ആണ്. 98.83 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ളാത്. ട്രാൻജെൻഡർ വിഭാഗം  നൂറ് ശതമാനം വിജയമ കരസ്ഥമാക്കി.

സി ബി എസ് ഇ പരീക്ഷാ ഫലം വൈകിയത് വിദ്യാർത്ഥികളിൽ  വലിയ ആശങ്കക്ക് കാരണമായിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കാത്തത് വിദ്യർത്ഥികളുടെ  ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും.

പരീക്ഷ ഫലപ്രഖ്യാപനം വൈകിയതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടണം എന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയിൽ ഹര്‍ജി നൽകിയിട്ടുണ്ട്. എന്നാൽ എന്നാൽ സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ്  തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണെന്നും ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല എന്നുള്ളതിനാൽ  ഇനിയും സമയം നീട്ടി നൽകാൻ ആവില്ല എന്നാണ് സർക്കാർ നിലപാട്. .സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ് എന്നും ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ പറയുന്നു.

ഹർജി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഹൈക്കോടതി ഇന്നലെ ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. 

Comments

    Leave a Comment