ഇനി ചായയും കുടിക്കാം, ശേഷം കപ്പും തിന്നാം....സീറോ വെയ്സ്റ്റേജ് സംരഭവുമായി നെടുമ്പാശേരിയിൽ നിന്നും ഒ

Drink tea and then have cup .... A Malayalee from Nedumbassery with Zero Wastage venture.

15 മിനിറ്റ് വരെ സോഫ്റ്റ്‌ ആവുകയോ അലിഞ്ഞു പോവുകയോ ചെയ്യാത്ത ഈ മറുനാടൻ വേഫേർ കപ്പുകൾ, ചായ കുടിക്കുന്നത്തിനോടൊപ്പം കടിച്ചു തിന്നാവുന്നതുമാണ്. 4 വ്യത്യസ്ത ഫ്‌ളവറുകളിൽ കപ്പ് ലഭ്യമാണ്.

എന്നും രാവിലെ ഒരു കപ്പ് ചായ അല്ലെങ്കിൽ കോഫി, ഭൂരിഭാഗം ആളുകളുടെയും ദിനചര്യ തന്നെ ആരംഭിക്കുന്നത് ഈ ചായയിൽ നിന്നോ കാപ്പിയിൽ നിന്നോ ആണ്. മലയാളിയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട,  ഒരു ചായയും പത്രവായനയുമില്ലാത്ത പ്രഭാതത്തെ പറ്റി ചിന്തിക്കുവാൻ പോലും പലർക്കും സാധ്യമല്ല. ഇത് രണ്ടും മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരങ്ങൾ തന്നെയാണെന്ന് നിസംശയം ആർക്കും പറയാം 

കൊറോണ വന്നതോട് കൂടി ഓരോരുത്തർക്കും പ്രത്യക ഗ്ലാസ് വേണമെന്ന നിയമം നിർബന്ധമായി. ഇത് പേപ്പർ കപ്പുകളുടെ ഉപയോഗം വലിയതോതിൽ കൂടുവാൻ കാരണമായി. ഉപയോഗശേഷം പലരും ഇത് നിരത്തിലേക്ക് വലിച്ചെറിയുകയും മാലിന്യമായി അവിടെ അവശേഷിക്കുകയും ചെയ്യുന്നത് നിത്യേന നാം കാണുന്ന കാഴ്ചയായി മാറി.

ഇതിനൊരു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ്. റോസ്മ ബിസ്ക്കറ്റ് കപ്സ് എന്ന പേരിൽ തിളച്ച ചായ ഒഴിച്ച് കൊടുക്കാൻ സാധിക്കുന്നതും 15 മിനിറ്റ് വരെ സോഫ്റ്റ്‌ ആവുകയോ അലിഞ്ഞു പോവുകയോ ചെയ്യാത്ത ഈ മറുനാടൻ വേഫേർ കപ്പുകൾ. ചായ കുടിക്കുന്നത്തിനോടൊപ്പം കപ്പും കടിച്ചു തിന്നാവുന്നതാണ് എന്നതാണ് ഇതിന്റെ സവിശേഷത.

100 ml കപ്പിൽ തൃപ്തികരമായ ചായകുടിയും, ഒപ്പം 4 ഫ്‌ളവറുകളിൽ ഉള്ള ഒരു കടിയും ആണു കമ്പനി വാക് ദാനം ചെയ്യുന്നത്. ഈ കപ്പുകൾ ഹോട്ടലുകൾ, ആശുപത്രികൾ, ബേക്കറികൾ, കാറ്ററിങ് സർവീസുകാർ, ഹോസ്റ്റലുകൾ, തട്ടുകടകൾ എന്നിവക്ക് ഏറെ ഉപകാരപ്രദമാണ്.ഒരു തരത്തിലുള്ള മാലിന്യ പ്രശനവും നിർമാണത്തിലോ ഉപയോഗത്തിലോ ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല കപ്പ് മണ്ണിൽ കളഞ്ഞാൽപോലും രണ്ടു ദിവസം കൊണ്ട് മണ്ണിൽ വളമായി അലിഞ്ഞു ചേരുകയും ചെയ്യുന്നു.

കൂടുതൽ അന്വേഷണങ്ങൾക്ക്  റോസ്മ ബിസ്‌ക്കറ് കപ്പ്സ് , 8289891783, 9447649005  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 

Comments

    Leave a Comment