ചീഫ് ജസ്റ്റിസിന് കുഞ്ഞുവൈഷ്‍ണവിയുടെ കത്ത് ; സ്കൂളിൽ പോകാൻ ബസില്ല, ഓട്ടോയ്ക്ക് കൊടുക്കാൻ കാശുമില്ല

Thelungal Girl writes to chief Justice for restoration pf bus service to go school

സ്കൂൾ സമയങ്ങളിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് സിജെഐ രമണ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാറിനെ അറിയിച്ചു.തെലങ്കാന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് വേണ്ടി ബസ് ഓടുമെന്ന് TSRTC ഉറപ്പ് നൽകി.

കോവിഡ് പാൻഡെമിക് നീണ്ടുനിന്ന ഒന്നര വർഷത്തെ ഓൺലൈൻ  പാഠങ്ങൾക്ക് ശേഷം രാജ്യത്തുടനീളം സ്‌കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു.പക്ഷേ, പല സ്ഥലങ്ങളിലും വിദ്യാർത്ഥികൾക്ക്  സ്കൂളിലെത്തിച്ചേരുക എന്നതും പ്രയാസമുള്ള കാര്യമായി തീർന്നിരിക്കുന്നു. ശരിയായ രീതിയിൽ ഉള്ള ബസ് സര്‍വീസുകൾ ഇല്ലാത്തതും ചെറുവണ്ടികളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ടി വരുന്ന കോവിഡ് മാനദണ്ഡങ്ങൾ കരണമുണ്ടാകുന്ന അധിക പണച്ചെലവുകളും ഇതിൽ പ്രധാന കാര്യങ്ങൾ ആണ്.
 
തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ എട്ടാം ക്ലാസുകാരിയായ പി. വൈഷ്ണവിയും കൊവിഡ്-19 പാൻഡെമിക് കാരണം ഗ്രാമത്തിലേക്കുള്ള ബസ് സർവീസുകൾ നിർത്തിയതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ട് നേരിട്ടു.  കൊവിഡ് -19 തരംഗത്തിനിടെ ഹൃദയാഘാതം മൂലം പിതാവിനെ നഷ്ടപ്പെട്ട വൈഷ്ണവിക്ക് സ്‌കൂളിലേക്ക് പോകാനുള്ള ഉയർന്ന ഓട്ടോറിക്ഷാ കൂലി താങ്ങാൻ  അവളുടെ അമ്മക്ക്  കഴിഞ്ഞില്ല. വൈഷ്ണവിയുടെ അമ്മയുടെ ജോലി വളരെ ചെറിയ അൽപസമയ ജോലിയായതിനാൽ അവളുടെയും സഹോദരന്‍റെയും യാത്രയ്ക്കായി ഉയർന്ന തുക  ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല.  

എന്നാൽ വൈഷ്ണവി പരാതിയും പരിഭവവും പറഞ്ഞുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളിൽ തുടർന്നും അഭയം തേടുവാൻ മുതിർന്നില്ല . പകരം തന്റെ ഗ്രാമത്തിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും അതിലൂടെ തനിക്കും സമപ്രായക്കാർക്കും സ്‌കൂളിൽ പോകാമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രമണക്ക് കത്തെഴുതി. അദ്ദേഹം ഇതിനോടുള്ള തന്‍റെ പ്രതികരണം വൈഷ്ണവിയെ അറിയിക്കുകയും ചെയ്തു.

വിദ്യാഭ്യാസാം വിദ്യാർത്ഥികളുടെ അവകാശമാണെന്നും, അത്  മാനിക്കുന്നതിനായി സ്കൂൾ സമയങ്ങളിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് സിജെഐ രമണ ഉടൻ തന്നെ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാറിനെ അറിയിച്ചു.ചീഫ് ജസ്റ്റിസിനോട് പ്രതികരിച്ച സജ്ജനാർ ബസ് സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകി. ടിഎസ്ആർടിസിയുടെ കണക്കനുസരിച്ച്, ഗ്രാമവാസികൾക്കും വിദ്യാർത്ഥികൾക്കും ഇതിനകം 30 ഓളം സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. തെലങ്കാന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് വേണ്ടി ബസ് ഓടുമെന്നും TSRTC ഉറപ്പ് നൽകുന്നു.

Comments

    Leave a Comment