Gold Price Today : സംസ്ഥാനത്ത് സ്വർണവില പവന് 38000 രൂപ കടന്നു; ഇന്ന് 800 രൂപയുടെ വർധന.

Gold price in the state has crossed Rs 38,000 per sovereign

ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് നൂറ് രൂപ ഉയർന്ന് 4770 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ ഉയർന്ന് 3940 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് രണ്ട് രൂപ വർദ്ധിച്ച് 72 രൂപയാണ് വെള്ളിയുടെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കൂടി 4770 രൂപയായി.
ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണുണ്ടായത്. 38160 രൂപയാണ്  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്ന്  3940 രൂപയാണ് ഒരു ഗ്രാമിന്റെ  ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് സ്വർണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ സ്വർണ വില ഉയർന്ന് 1940 ഡോളറിലെത്തിയത്.  ദിശയുടെ ശരാശരി സൂചിക 40ന്റെ നിലയിൽ ആയതു കൊണ്ട് 1929 - 1920 ന്റെ താങ്ങുണ്ട്.  അതിൽ താഴെ വന്നാൽ കുറവ് രേഖപെടുത്തിയേക്കും. അന്താരാഷ്ട്ര വില 1920 ഡോളറിന് താഴെയെത്തിയാൽ സംസ്ഥാനത്തെ റീടെയ്ൽ വില കുറയുമെന്നാണ് വദഗ്ദർ പറയുന്നത്.

ഗ്രാമിന് രണ്ട് രൂപയുടെ വർധനവുണ്ടായതിനാൽ വെള്ളിയുടെ വില 72 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നലത്തെ 100 രൂപ തന്നെയാണ്. 

Comments

    Leave a Comment