ജനുവരിയിൽ ജിഎസ്ടി വരുമാനത്തിൽ വൻ വർധന: ലഭിച്ചത് 1.38 ലക്ഷം കോടി രൂപ

GST revenue rises sharply to Rs 1.38 lakh crore in January

1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത് നാലാം തവണയാണ്.കഴിഞ്ഞ വർഷത്തെ ജനുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.

 2022 ജനുവരിയിലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. ഇന്നലെ (ജനുവരി 31) വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് മന്ത്രാലയം  പുറത്തുവിട്ടിരിക്കുന്നത്.

ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം ജനുവരി മാസത്തിൽ 26 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ 12 ശതമാനവും വർധനവ്  രേഖപ്പെടുത്തി. മുൻവർഷത്തെ (2021 ജനുവരി)  അപേക്ഷിച്ച് 15 ശതമാനം വർധനവും 2020 ജനുവരി മാസത്തെ അപേക്ഷിച്ച് 25 ശതമാനം വർധനവുമാണ് വരുമാനത്തിൽ ഉണ്ടായത്.

ജിഎസ്ടിയുടെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു മാസം കൊണ്ട്  1.30 ലക്ഷം കോടി രൂപയിലധികം വരുമാനം നേടുന്നത്.ഡിസംബറിൽ  129780 കോടി രൂപയും നവംബറിൽ 1.31 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ജിഎസ്ടി വരുമാനത്തിലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കളക്ഷൻ 2021 ഏപ്രിൽ മാസത്തിൽ നേടിയ 139708 കോടി രൂപയാണ്.

Comments

    Leave a Comment