ഇന്ത്യ ഏഷ്യ രാജാക്കന്മാര്‍ ! ലങ്കയെ തോൽപ്പിച്ചത് 10 വിക്കറ്റിന്.

India Won Asia Cup Tournament 2023

ജയം 263 പന്തുകൾ ബാക്കിയാക്കി,സിറാജിന്റെ ആറ് വിക്കറ്റ്.

കൊളംബൊ: ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കന്മാരായി ടീം ഇന്ത്യ.

ശ്രീലങ്കയ്‌ക്കെതിരെ ഫൈനലില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലങ്ക ഉയർത്തിയ ലക്‌ഷ്യം മറുപടി ബാറ്റിംഗില്‍ വെറും  6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ  മറികടന്നു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്  ലങ്കയെ തകര്‍ക്കാൻ മുന്നിൽ നിന്നപ്പോൾ മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യ പൂർണ്ണ പിന്തുണയേകി. ടോസിന് ശേഷം മഴയെത്തിയതോടെ വൈകി  ആരംഭിച്ച മത്സരത്തിൽ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. കുശാല്‍ മെന്‍ഡിസാണ്  (17) ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. 

മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു. ഗില്‍ ആറ് ഫോര്‍ നേടിയപ്പോൾ കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. 

ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യ കപ്പ് വിജയമായിരുന്നു ഇന്ന് നടന്നത്.

Comments

    Leave a Comment