ലോക വികലാംഗ ദിനം : കുറവുകൾ നിറവുകളാക്കി ആനന്ദ നിർത്തമാടി ബെത് ലേഹം അന്തേവാസികൾ

International Day of Disabled Persons ; Beth Lehem inmates rejoice to fill gaps

എറണാകുളം എം.ജി. റോഡിലെ സെൻ്റർ സ്ക്വയർ മാളിൻ്റെ സഹകരണത്തോടെ വേൾഡ് ഡിസേബിൾഡ് ഡെ യുടെ ഭാഗമായി അഭയ ഭവൻ മാളിൽ ഒരുക്കിയ കലാസന്ധ്യയാണ് നഗരത്തിന് വേകിട്ടൊരനുഭവമായത്.

കൊച്ചി: ശാരീരികവും മാനസീകവുമായ അവശതകൾ മറന്ന് പെരുമ്പാവൂർ ബെത് ലേ ഹം അഭയ ഭവനിലെ 20-ൽ പരം അന്തേവാസികൾ ആടിയും പാടിയും അവരുടെ കുറവുകളെ നിറവുകളാക്കിയപ്പോൾ ലോക വികലാംഗ ദിനം ആനന്തോത്സവമായി .

എറണാകുളം എം.ജി. റോഡിലെ സെൻ്റർ സ്ക്വയർ മാളിൻ്റെ സഹകരണത്തോടെ   വേൾഡ് ഡിസേബിൾഡ് ഡെ യുടെ ഭാഗമായി   അഭയ ഭവൻ മാളിൽ ഒരുക്കിയ കലാസന്ധ്യയാണ് നഗരത്തിന് വേകിട്ടൊരനുഭവമായത്. ഹാൻ്റ്പിക്ക്ഡ്  ടാലൻ്റ്സ് എന്ന പേരിൽ സംഘടിപ്പിച്ച കലാവിരുന്നിൽ കഥാപ്രസംഗം , ഡാൻസുകൾ , പാട്ട് , പെയ്ൻറിംഗ് എക്സിബിഷൻ തുടങ്ങിയവയായിരുന്നു മുഖ്യയിനങ്ങൾ. 

അഭയ ഭവനിലെ ഷേർളി ജോണിൻ്റെ കഥാ പ്രസംഗത്തോടെ  പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ലില്ലി , മാർഗരറ്റ്, ഷേർളി, നീലിമ , പ്രീജ, ഓമന , അനീഷ് കുമരകം എന്നിവരുടെ ഗാനാലാപനവും ലിൻറ, വിജി , ജനീഷ തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസുകളും കാണികയുടെ കയ്യടി നേടി. പോളിയൊ ബാധിച്ച് ഇരുകാലുകളും തകരാറിലായ അനീഷ് കുമരകം പാടിയ മലയാളം തമിഴ് ഗാനങ്ങൾ മറക്കാനാകാത്തൊരു അനുഭവമായിരുന്നെന്നു ഒറ്റ വരിയിൽ പറഞ്ഞു അവസാനിപ്പിക്കേണ്ടതല്ല. 

ലിൻ്റയും വിജിയും ലില്ലിയും ചേർന്ന്  അവതരിപ്പിച്ച നിർത്തങ്ങൾ അവരുടെ മാനസീകവും ശാരീരികവുമായ അവശതകൾ തോന്നിപ്പിക്കുന്നതായിരുന്നില്ല .  ജനിച്ചയുടനെ പോളിയൊ ബാധിച്ച തിരുവന്തപുരം സ്വദേശി സാബുവും ഭാര്യ റോഷ്ന മതിലകവും ചേർന്നൊരുക്കിയ അവരുടെ പെയ്ൻ്റിംഗ് എക്സിബിഷനിലെ ചിത്രങ്ങൾ ആരേയും അതിശയിപ്പിക്കും. ഇരുവർക്കും  പരസഹായമില്ലാതെ നടക്കാനാകില്ല. 

തങ്ങളിലെ  പരിമിധികൾക്ക് അവധി നൽകി കാണികളുടെ മനം കവർന്നവരുടെ സംഘത്തിൽ 22 മുതൽ 65 വയസുവരെയുള്ള കലാകാരന്മാരും കലാകാരികളും ഉണ്ടായിരുന്നു.

Comments

    Leave a Comment