തടിയൻ കുട്ടിയിൽ നിന്ന് ഒളിമ്പിക് ഗോൾഡൻ നീരജ് ചോപ്ര വരെയുള്ള യാത്ര

തടിയൻ കുട്ടിയിൽ നിന്ന്  ഒളിമ്പിക് ഗോൾഡൻ നീരജ് ചോപ്ര വരെയുള്ള യാത്ര

തടിയൻ കുട്ടിയിൽ നിന്ന് ഒളിമ്പിക് ഗോൾഡൻ നീരജ് ചോപ്ര വരെയുള്ള യാത്ര

ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്ന മകനെ ആശ്വസിപ്പിക്കാനും അവന്റെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മില്‍   ചേർത്തു. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.

ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.പിന്നീട് സ്കൂൾ കായിക മേളകളിൽ സജീവമായ നീരജ് ചോപ്ര ദേശീയ വേദികളിലും തന്റെ സ്ഥാനം അറിയിക്കുകയും അതിവേഗം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു.2013ൽ ലോക യൂത്ത് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.അന്ന് 19-ാം സ്ഥാനത്തായിരുന്നു താരം.2015ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക് എത്തിയപ്പോൾ 9-ാം സ്ഥാനം കണ്ടെത്തി.രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ നടത്തേണ്ടിവന്നതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോഹ്ന അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി. ഇതായിരുന്നു അടുത്ത വഴിത്തിരിവ്.

സാങ്കേതികമായി ഏറെ മുന്നേറിയ നീരജ് പിന്നീട് തുടർച്ചയായി റെക്കോർഡ് ഭേദിച്ച് സ്വർണം നേടാൻ തുടങ്ങി. ഇതിനിടെ 2016ൽ നീരജിന് സൈനികനായി ജോലി ലഭിച്ചു. ഇന്ത്യൻ സൈന്യത്തിൽ മേജര്‍ സുബേദാറാണ് നീരജ്.2016 ആണ് താരത്തിന്റെ കരിയറിലെ ബ്രേക്ക്.2016 ഇന്ത്യയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ 84.23 മീറ്റർ എറിഞ്ഞ് നീരജ് ഒരു സ്വർണ്ണ മെഡൽ നേടി, ഇന്ത്യൻ ദേശീയ റെക്കോർഡ് സ്വന്തമാക്കി. 2016 ല്‍ പോളണ്ടിലെ ബീഗോഷില്‍ നടന്നഅണ്ടർ 20 ലോക ചാംപ്യൻഷിപ്പ് മീറ്റിലാണ്  നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്  ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ  ഇന്ത്യന്‍  താരവുമാണ് നീരജ്. 86.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ്  ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവും നിർണായകമായി.  2018  മേയിൽ അദ്ദേഹം ദോഹ ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തിരുത്തി. ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം നേടിയ നീരജ് ജാവലിൻ ത്രോയിൽ 86.47 മീറ്റർ മികച്ച പ്രകടനം രേഖപ്പെടുത്തി. കോമൺ‌വെൽത്ത് ഗെയിംസ് അരങ്ങേറ്റത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ കായികതാരങ്ങളുടെ പട്ടികയിൽ ചേരുക മാത്രമല്ല, കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി ചോപ്ര.2018 ആഗസ്റ്റില്‍  ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.06 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി സ്വന്തം റെക്കോർഡ് തിരുത്തി  പുതിയ ഇന്ത്യൻ ദേശീയ റെക്കോർഡ്   നേടി.  കൈമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവന്നതോടെ 2019ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനു പങ്കെടുക്കാനായില്ല. 

2020-ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങിയെങ്കിലുംപിന്നീട് പുനരാരംഭിച്ചു തുടര്‍ന്നു2021-ല്‍ തിരിച്ചുവരവ് കണ്ടു. ഈ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന2021മാര്‍ച്ച് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 88.07 ദൂരം ജാവലിൻ എറിഞ്ഞ് ദേശീയ റെക്കോർഡ് സ്ഥാപിച്ചു.2021 ലെ തന്റെ അന്താരാഷ്ട്ര സീസണിൽ83.18 മീറ്റർ എറിഞ്ഞ് പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ചടങ്ങിൽ ജാവലിൻ സ്വർണ്ണ മെഡൽ നേടിയായിരുന്നു തുടക്കം.  ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ പിന്നിട്ടത് 87.03 മീറ്റർ. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ കടക്കാനായിരുന്നില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത്. അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിൽ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാർക്കും 86 മീറ്റർ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തി. ഫൈനലിന്റെ രണ്ടാം റൗണ്ടിലെ മൂന്നു ത്രോയും പിന്നിലായിരുന്നെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചു.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റർ യോഗ്യതാ മാർക്ക് കടന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരിൽ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്.
2018-ലെ രാജ്യത്തെ പരമോന്നത കായിക അവാർഡായ അർജുന അവാർഡും 2020 രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ വിശിഷ്ട സേവ മെഡല്‍ നല്‍കി രാജ്യം ആദരിച്ചു.

#pscvinjanalokam

Comments

Leave a Comment