എഞ്ചിനിയറിങ് എൻട്രൻസ് : റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; വിശ്വനാഥ് വിനോദിന് ഒന്നാം റാങ്ക്.

Kerala Engineering Entrance : Rank List Published

പരീക്ഷ എഴുതിയ 77005 പേരിൽ 58570 പേർ യോഗ്യത നേടി.ആദ്യ 100 റാങ്ക് നേടിയവരിൽ 81 ആൺകുട്ടികളും 19 പെൺകുട്ടികളുമുൾപ്പെടുന്നു

തിരുവനന്തപുരം: കേരളാ എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് ശേഷം റാങ്കു ജേതാക്കളെ മന്ത്രി ആർ.ബിന്ദു ടെലഫോണിൽ അഭിനന്ദനം അറിയിച്ചു.

ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, തിരുവനന്തപുരം സ്വദേശി തോമസ് ബിജു, കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ, എന്നിവർ രണ്ടും മൂന്നും  റാങ്കുകൾ സ്വന്തമാക്കി. നാലാം റാങ്ക് തൃശൂർ സ്വദേശി ആൻ മേരി നേടി. 

ആദ്യ 100 റാങ്ക് നേടിയവരിൽ 81 ആൺകുട്ടികളും 19 പെൺകുട്ടികളും ഉൾപ്പെടുന്നു. 21 പേർ എറണാകുളത്ത് നിന്നും 18 പേർ തിരുവനന്തപുരത്തു നിന്നും 12 പേർ തൃശൂരിൽ നിന്നും ആദ്യ നൂറ് റാങ്കിൽ ഇടം നേടി. 

പരീക്ഷ എഴുതിയ 77005 പേരിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ജൂലൈ 4 ന് നടന്ന എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് ആഗസ്റ്റിലാണ്. പരീക്ഷയുടെ ഉത്തരസൂചികകൾ പ്രവേശന പരീക്ഷ നടന്ന അതേ ദിവസം തന്നെ പുറത്തിറക്കിയിരുന്നു.

Comments

    Leave a Comment