കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി; ഡിസംബറിന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും: പി രാജീവ്

Kochi Bangalore Industrial Corridor land acquisition to be completed before December : Mnister P Raj വ്യവസായ മന്ത്രി പി രാജീവ്

അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

പാലക്കാട്:കൊച്ചിയേയും  ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ് വ്യവസായ വകുപ്പിന്‍റെ വിലയിരുത്തല്‍. ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യവസായ  മന്ത്രി പി രാജീവ് പറഞ്ഞു. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാലക്കാട് ജില്ലയിലെ വ്യവസായികളുമായുള്ള  മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലാണ്  പി. രാജീവ് ഈ കാര്യങ്ങളെ കുറിച്ചു സംസാരിച്ചത്.2019 സെപ്റ്റംബറില്‍ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കുണ്ടായ കാലതാമസം പദ്ധതി വൈകിച്ചു. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവിടങ്ങളിലായി  1843 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.ബെമലിന്  സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഉപയോഗിക്കാതെ കിടക്കുന്ന 226 ഭൂമി തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു. 

ബാങ്കുകൾ പല കാരണങ്ങൾ പറഞ്ഞ് വായ്‌പ അനുവദിക്കുന്നില്ലെന്ന വ്യവസായികളുടെ പരാതിയില്‍ അടുത്ത 13 ന് ബാങ്ക് പ്രതിനിധികളുടെയും സംരംഭകരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. 

Comments

  • Business Beats

    23-10-2021 09:56:22am

    This is test

Leave a Comment

lionel-messi-signs-two-year-contract-with-psg.php