വളരെ കൂടുതലായി പുകവലി അല്ലെങ്കിൽ പുകയില ചവയ്ക്കൽ എന്നിവ ശീലമാക്കിയവരിലാണ് ഇത്തരം അപകടകരമായ അർബുദം കണ്ടുവരുന്നത്.
65 വയസ്സുള്ള കോഴിക്കോട് സ്വദേശിയുടെ അന്നനാളത്തിന് മുകളിലുള്ള ശ്വാസനാളത്തിൻറെ കോശങ്ങളിൽ പിടിപെട്ട കാർസിനോമ ഹൈപ്പോ ഫറിനക് സ് എന്ന അപൂർവ്വയിനം ക്യാൻസർ രോഗം അതീവ സങ്കീർണ്ണ ചികിത്സയിലൂടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സുഖപ്പെടുത്തി.
ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അമിതമായി തൂക്കക്കുറവ് ഉണ്ടായതിനെ തുടർന്നു മുൻ സൈനിക ഓഫീസർ കൂടിയായ രോഗി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് (എ ഒ ഐ ) റേഡിയേഷൻ ഓങ്കോളജി എം ഡി. ഡോ. മിഥുൻ മുരളിയെ സമീപിച്ചത്. വലിയ രീതിയിൽ പുകവലിയുടെ ചരിത്രമുള്ള അദ്ദേഹത്തെ ഉടനെ തന്നെ മൾട്ടി ഡിസിപ്ലിനറി റ്റ്യൂമർ ബോർഡിൻ്റെ അവലോകനത്തിന് വിധേയനാക്കി രോഗം കണ്ടെത്തുകയും ചികിത്സാരീതികൾ രൂപപ്പെടുത്തുകയുമായിരുന്നു.
സമഗ്ര പരിശോധനകൾക്കു ശേഷമാണ് രോഗിക്ക് ഈ അപൂർവ്വ രോഗത്തിൻറെ ഘട്ടം 4 എ ആണെന്ന് കണ്ടെത്തിയത്. വളരെ കൂടുതലായി പുകവലി അല്ലെങ്കിൽ പുകയില ചവയ്ക്കൽ എന്നിവ ശീലമാക്കിയവരിലാണ് ഇത്തരം അപകടകരമായ അർബുദം കണ്ടുവരുന്നത്. ആറ് തവണത്തെ കീമോ തെറാപ്പിക്കൊപ്പം കഴുത്തിലേക്ക് റാപ്പിഡ് ആർക്ക് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിക്ക് ബാഹ്യമായ ബീം റേഡിയോ തെറാപ്പി ചികിത്സാരീതികൾ നടത്തിയതു മൂലമാണ് ചികിത്സ വിജയം കൈവരിച്ചതെന്ന് വിദഗ് ധ ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയ ഡോ. മിഥുൻ മുരളി അറിയിച്ചു.
എ ഒ ഐ ലെ ആദ്യഘട്ടത്തിലുള്ള രോഗനിർണയം, കൃത്യവും സമഗ്രവുമായ പരിചരണം, ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം, കേന്ദ്രീകൃത റേഡിയേഷൻ, ചികിത്സ ആസൂത്രണം, അന്താരാഷ്ട്ര നിലവാരമുള്ള ക്യാൻസർ ചികിത്സ പ്രോട്ടോക്കോളുകൾ എന്നിവയുടെ പിന്തുണയും ഈ ചികിത്സ വിജയത്തിന് പിറകിലുണ്ടെന്ന് ദക്ഷിണേഷ്യയിലെ സി ടി എസ് ഐ പ്രോസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫൈസൽ സിദ്ദിക്ക് പറഞ്ഞു.
Comments