ലുലു ഫുഡ് പാര്‍ക്കിന് സ്ഥലം അനുവദിച്ച് യുപി സര്‍ക്കാര്‍

Lulu Group to set up  food processing plant in Greater Noida ലുലു ഭക്ഷ്യ സംസ്കരണ പാര്‍ക്കിന്റെ മാതൃമ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

20,000 ടണ്‍ പഴം പച്ചക്കറികള്‍ കയറ്റുമതി ചെയ്യാനും, ലോകമെങ്ങുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാനുമുള്ള 500 കോടി രൂപ മുതല്‍മുടക്ക് ലക്ഷ്യമിടുന്ന പുതിയ പദ്ധതിയായ ലുലു ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് നോയിഡയിൽ ലുലു ഗ്രൂപ്പിന് യുപി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു .20 ഏക്കറിനുള്ള ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎയ്ക്ക് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ നരേന്ദ്രഭൂഷൻ കൈമാറി.

മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 500 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ ആസൂത്രണം ചെയ്ത കയറ്റുമതി അധിഷ്‌ഠിത ഭക്ഷ്യ-കാർഷിക ഉൽപന്ന സംസ്‌കരണ പാർക്ക് സ്ഥാപിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഭക്ഷ്യ സംസ്കരണ പാര്‍ക്കിന്റെ മാതൃമ , ഇതിനായി ഭൂമി അനുവദിച്ചുള്ള ഉത്തരവ് ലുല ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് യുപി സര്‍ക്കാര്‍ കൈമാറിയ ചടങ്ങിൽ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. 20 ഏക്കറിനുള്ള ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎയ്ക്ക് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ നരേന്ദ്രഭൂഷൻ കൈമാറി.ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഫെയർ എക്സ്പോർട്സ് സിഇഒ നജിമുദ്ദീൻ,ലുലു ലക്നൗ റീജനൽ ഡയറക്ടർ ജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

20,000 ടണ്‍ പഴം പച്ചക്കറികള്‍ കയറ്റുമതി ചെയ്യാനും, ലോകമെങ്ങുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാനുമാണ് പുതിയ പദ്ധതിയലൂടെ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലെ കർഷകരിൽ നിന്ന് നേരിട്ട് ഫലങ്ങൾ  ശേഖരിക്കുമെന്നും, കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുമെന്നും യൂസഫലി പറഞ്ഞു.

500 കോടി മുതല്‍മുടക്ക് പ്രദീക്ഷിക്കുന്ന പദ്ധതി 8 മാസം കൊണ്ട്  സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.700 പേര്‍ക്ക് നേരിട്ടും, 1500 പേര്‍ക്ക് പരോക്ഷമായും ഈ പാര്‍ക്കിലൂടെ ജോലി ലഭിക്കും എന്ന് കരുതപ്പെടുന്നു.3000 കോടിയോളം രൂപയാണ് ഈ പാര്‍ക്കില്‍ നിന്നും ലാഭം പ്രതീക്ഷിക്കുന്നത്.

ലഖ്നൌവില്‍ പണി നടക്കുന്ന 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലുമാള്‍ 2022 ഏപ്രിൽ ആദ്യവാരം തുറക്കുമെന്ന് ലുല ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.2,000 കോടി രൂപയുടെ ഷോപ്പിംഗ് മാളിൽ 11 സ്‌ക്രീനുകളുള്ള പിവിആർ സിനിമയ്‌ക്ക് പുറമെ 220 ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, എന്റർടെയ്ൻമെന്റ് സെന്റർ, റെസ്റ്ററന്റുകൾ, 3000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യം എന്നിവ  ഉണ്ടാകും. ലഖ്നൌ ഷഹീദ് റോഡിലെ മാളിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം പദ്ധതി ഒരു വർഷം വൈകി.  

Comments

    Leave a Comment