മിഡാസ് ബ്യൂട്ടി മാർട്ടിന്റെ നവീകരിച്ച ഷോ റൂം ഉദ്ഘടാനം ചെയ്തു

Midas Beauty Mart inaugurated its renovated showroom മിഡാസ് ബ്യൂട്ടി മാർട്ടിന്റെ നവീകരിച്ച ഷോ റൂം എറണാകുളം എംപി ഐബി ഈഡനും മിനി സ്‌ക്രീൻ താരം ലക്ഷ്മി നക്ഷത്രയും ചേർന്ന് ഉദ്ഘടാനം ചെയ്യുന്നു.സമീപം മാനേജിങ് ഡയറക്ടർ അബ്‌ദുൾറഹ്മാൻ

ആറു വർഷങ്ങളായി കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തിച്ചുവരുന്ന മിഡാസ് ബ്യൂട്ടി മാർട്ട് എന്ന കോസ്‌മെറ്റിക്സ് & ബ്യൂട്ടിപാർലർ എക്യുപ്മെന്റ്സ് ഹോൾസെയിൽ ഷോറൂം ഹൈക്കോടതിക്ക് സമീപമുള്ള പണ്ഡിറ്റ് കറുപ്പൻ സ്മാരക കോംപ്ലെക്സിലെ നവീകരിച്ച ഷോറൂമിലേക്ക് മാറിയതിന്റെ ഉദ്ഘടാനം എറണാകുളം എംപി ഐബി ഈഡനും മിനി സ്‌ക്രീൻ താരം ലക്ഷ്മി നക്ഷത്രയും ചേർന്ന് നിർവഹിച്ചു.

കോസ്‌മെറ്റിക്സ് & ബ്യൂട്ടിപാർലർ എക്യുപ്മെന്റ്സ് വിഭാഗത്തിൽ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മുഖമായി മാറിയ സംരംഭമാണ് മിഡാസ് ബ്യൂട്ടി മാർട്ട്. ആറു വർഷങ്ങളായി കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം കസ്റ്റമേഴ്സിൽ നിന്നുമുള്ള ആവശ്യപ്രകാരം കൂടുതൽ  വിപുലീകരിച്ച് ഹൈക്കോടതിക്ക് സമീപമുള്ള  പണ്ഡിറ്റ് കറുപ്പൻ സ്മാരക കോംപ്ലെക്സിലെ നവീകരിച്ച ഷോറൂമിലേക്ക് മാറി.

നവീകരിച്ച ഷോറൂമിന്റെ  ഉദ്ഘടാനം എറണാകുളം എം പി ഐബി ഈഡനും മിനി സ്‌ക്രീൻ താരം ലക്ഷ്മി നക്ഷത്രയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്‌ദുൾറഹ്മാനും മറ്റ് സ്റ്റാഫുകളും പങ്കെടുത്തു. കേരളത്തിലെ തന്നെ പ്രശസ്തരായ പല മെയ്ക് അപ്പ്  ആർട്ടിസ്റ്റുകളും ഈ സംരംഭത്തിന് ആശംസകൾ അറിയിച്ചു. അത്യാധുനിക കോസ്മെറ്റിക്സിന്റെയും അഡ്വൻസ് ബ്യൂട്ടി ഫർണിച്ചറുകളുടെയും അനുബന്ധ ഉപകരങ്ങളുടെയും വിശാല ശേഖരവുമായി 12000 സ്‌ക്വയർ ഫീറ്റ് ഏരിയയിലാണ് നവീകരിച്ച ഷോ റൂം പ്രവർത്തിക്കുന്നത്.

18 വർഷത്തോളമുള്ള പ്രവാസ ജീവിതത്തിലും  പ്രൊഫഷണൽ കോസ്മെറ്റിക്സുകളുടെ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഇടയിൽ ജീവിച്ച മിഡാസ് ബ്യൂട്ടി മാർട്ട് മാനേജിങ് ഡയറക്ടർ അബ്‌ദുൾറഹ്മാൻ, പ്രവാസത്തോട് വിട പറഞ്ഞപ്പോഴും അതേ മേഖലയിൽ തന്നെ തുടരാനായിരുന്നു നിയോഗം.കേരളത്തിനകത്തും പുറത്തും വിവിധ വിദേശ രാഷ്ട്രങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന മിഡാസ് ബ്യൂട്ടി മാർട്ട്ന്റെ പതിനായിരക്കണക്കായ ഉപഭോക്താക്കൾ നൽകിയ പിന്തുണയും വിശ്വാസവുമായിരുന്നു മുതൽക്കൂട്ട്. അതിന് നന്ദി പറയുന്നതിനോടൊപ്പം, ആ വിശാസം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെയും വിനയത്തോടെയും ബിസിനസ്‌ ചെയ്യാനുള്ള പ്രേരണ നൽകിയതായും അബ്‌ദുൾറഹ്മാൻ പറഞ്ഞു.

ക്വാളിറ്റി &  ക്രെഡിബിലിറ്റി  എന്ന ട്രേഡ് വേർഡുമായി ഞങ്ങൾ കേരളത്തിലെ ബ്യൂട്ടി ബിസിനസ്സിൽ കാൽവെച്ചത്.കേരളത്തിനകത്തും പുറത്തുമുള്ള അനേകം അന്താരാഷ്ട്ര നിലവാരമുള്ള ആർടിസ്റ്റ്കളെ കേരളത്തിലെ ബ്യൂട്ടി സമൂഹത്തിനു മുന്നിലവതരിപ്പിച്ചും,അന്താരാഷ്ട്ര ഉൽപ്പനങ്ങൾ ആധികാരികമായി തന്നെ ജനങ്ങളിലെത്തിച്ചും,ബ്യൂട്ടി സമൂഹത്തിന്റെ പ്രശ്നങ്ങളെ കുടുംബ പ്രശ്നങ്ങൾ പോലെ മനസ്സിലാക്കിയും,അതോടൊപ്പം തോൾ ചേർന്ന് സാമൂഹ്യ ഇടപെടലുകൾ നടത്തിയുമാണ് നാളിതുവരെ ഞങ്ങൾ യാത്ര ചെയ്തതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

    Leave a Comment