ജോക്കോവിച്ചിനെതിരെ തുടര്‍ച്ചയായ രണ്ടാം ജയം. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
വിംബിള്‍ഡണ്‍ കിരീടം സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ് നിലനിര്‍ത്തി.
ജോക്കോവിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കറാസിന്റെ ജയം. സ്‌കോര്‍ 6-2 6-2 7-6. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയതെന്നതും ശ്രദ്ധേയമായി.
21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും 2022ല്‍ യുഎസ് ഓപ്പണും അല്‍ക്കറാസ് നേടിയിരുന്നു. ഇനി നേടാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധികാരിക മുന്നേറ്റം നടത്തിയ അല്‍ക്കറാസ് കരുത്തിന് മുന്നില്‍ പലപ്പോഴും ജോക്കോവിച്ചിന് പതറി. അല്‍ക്കറാസ് വിജയം ഉറപ്പിച്ചിരിക്കെ മൂന്നാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ച് സെറ്റ് ടൈ ബ്രേക്കിലേക്ക് നീട്ടിയെങ്കിലും ടൈബ്രേക്കും കടന്ന് അല്‍ക്കറാസ് വിജയം സ്വന്തമാക്കി.
ജയിച്ചിരുന്നെങ്കില്‍ ജോക്കോവിച്ചിന് വിംബിള്‍ഡണില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റോജര്‍ ഫെഡററുടെ നേട്ടത്തിനൊപ്പം എത്താമായിരുന്നു .
Comments