അസിം പ്രേംജി സർവ്വകലാശാലയിൽ പുതിയ ബിരുദ പ്രോഗ്രാമുകൾ

New Degree Programs in Azim Premji University

എഴുത്ത് പരീക്ഷയുടെയും ഇൻറർവ്യൂവിൻറെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓൺലയിനിലും ഓഫ് ലയിനിലും അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 2022 നവംബർ 24.

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി  അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ബെംഗളൂരു ക്യാമ്പസിൽ അടുത്ത അദ്ധ്യായന വർഷം ആരംഭിക്കുന്ന പുതിയ നാല് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . 

ബി.എ. ഇക്കണോമിക്സ് / ഇംഗ്ലീഷ് /ഹിസ്റ്ററി/ഫിലോസഫി/സോഷ്യൽ സയൻസ്, ബി.എസ്സി. ബയോളജി/കെമിസ്ട്രി/ മാത്തമാറ്റിക്സ്/ഫിസിക്സ്/എൻവയോൺമെന്റൽ സയൻസ്, സസ്റ്റൈനബിലിറ്റി,  ബി.എസ്സി. ബി.എഡ്. ബയോളജി/ കെമിസ്ട്രി / മാത്തമാറ്റിക്സ് / ഫിസിക്സ് എന്നിവയാണ് നാല് വർഷത്തെ കോഴ്സുകൾ. എല്ലാ കോഴ്സുകളിലും വിദ്യാർത്ഥികളെ പഠനത്തോടൊപ്പം സാമൂഹിക യാഥാർഥ്യങ്ങളുമായി ഇടപഴുകുന്നതിനും ആഴത്തിലുള്ള പ്രായോഗിക പരിജ്ഞാനവും സ്പെഷ്യലൈസേഷനും സ്വയം പര്യാപ്തതയും ലഭ്യമാക്കും. 

എഴുത്ത് പരീക്ഷയുടെയും ഇൻറർവ്യൂവിൻറെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  ഓൺലയിനിലും  ഓഫ് ലയിനിലും അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 2022 നവംബർ 24.  നാഷണൽ എൻട്രൻസ് ഡിസംബർ 24 ന് ആരംഭിക്കും. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.azimpremjiuniversity.edu.in/ug എന്ന വെബ്സൈറ്റ്  സന്ദർശിക്കുക 

Comments

    Leave a Comment