7,581 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട് : ആർ ബി ഐ

Rs 7,581 crore worth Rs 2,000 notes are yet to be returned: RBI

കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്.

ന്യൂഡൽഹി :  ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്.

നോട്ട് നിരോധനത്തെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിൽ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ച  ആർബിഐ  2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ  2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു.

വിനിമയത്തിൽ ഉണ്ടായിരുന്ന നോട്ടുകളുടെ  97.87 ശതമാനവും   തിരിച്ചെത്തിയതായി പറഞ്ഞ റിസർവ് ബാങ്ക് രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും അറിയിച്ചു. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 

ആർ ബി ഐ യുടെ ഇഷ്യൂ ഓഫിസുകൾ വഴിയും തപാൽ മാർഗവും നോട്ടുകൾ മാറിയെടുക്കാൻ ഇപ്പോഴും സൗകര്യമുണ്ട്.  അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർബിഐ ഓഫീസുകൾ വഴി ബാങ്ക് നോട്ടുകൾ മാറിയെടുക്കാം. 

Comments

    Leave a Comment