ശിവ് നാടാറിൽ 5 വർഷത്തെ ബി എ, എൽ എൽ ബി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം

Apply for 5 year BA and LLB program at Shiv Nadar

സി എൽ എ ടി, എൽ എസ് എ ടി ഇന്ത്യ സ്കോറുകൾ വഴിയോ 10, 12 ക്ലാസുകളിലെ ഗ്രേഡുകളുടെ അടിസ്ഥാനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം.

കൊച്ചി :  ശിവ് നാടാർ  ചെന്നൈ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്ന ശിവ്  നാടാർ സ്കൂൾ ഓഫ് ലോയിലെ  അഞ്ചുവർഷത്തെ ബി എ, എൽ എൽ ബി പ്രോഗ്രാമിൻ്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

സി എൽ എ ടി, എൽ എസ് എ ടി ഇന്ത്യ സ്കോറുകൾ വഴിയോ 10, 12 ക്ലാസുകളിലെ ഗ്രേഡുകളുടെ അടിസ്ഥാനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ അഭിമുഖത്തിന് വിളിക്കുന്നതാണ്. ആദ്യ ബാച്ചിൽ 60 വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം ലഭിക്കുക.

https:apply.snuchennaladmmissions.com/application-form-for-school-of-law ൽ അപേക്ഷകർക്ക് രജിസ്റ്റർ ചെയ്യാം. 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന പ്രോഗ്രാമിന് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ 10.

13. 31 ബില്യൺ യുഎസ് ഡോളറിന്റെ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനമായ എച്ച് സി എല്ലിന്റെ സ്ഥാപകൻ ശിവ് നാടാർ 1994 ൽ സ്ഥാപിച്ച ശിവ് നാടാർ ഫൗണ്ടേഷന്റെ സംരംഭമാണ് ശിവ് നാടാർ ചെന്നൈ യൂണിവേഴ്സിറ്റി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 3,95 000, എൻആർഐ /ഓ സി ഐ 5,95,000 വിദേശികൾക്ക് 7,90,000 രൂപ എന്നിങ്ങനെയാണ് കോഴ്സ് ഫീസ്. 

കൂടുതൽ വിവരങ്ങൾക്ക് poojasikka@shivnadarfoundation.org ൽ ബന്ധപ്പെടുക.

Comments

    Leave a Comment