രാജ്യത്തെ കർഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണ് ഇഫ്കോ. ആധുനിക ഇന്ത്യൻ കൃഷിയുടെ പതാക വാഹകരാവുക, കർഷകരെയും കൃഷിയിടങ്ങളെയും ഡിജിറ്റലി പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളും ഇതിലൂടെ ഇഫ് കോ കൈവരിക്കും.
കൊച്ചി: രാജ്യത്തെ കർഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ, ഇഫ്കോ രാജ്യത്തെ കൃഷിയേയും കൃഷിയിടങ്ങളേയും ഡിജിറ്റൽ വൽക്കരിച്ചു സ്മാർട്ടാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2500 അഗ്രി ഡ്രോണുളും 2500 ഇലട്രിക്ക് ത്രീ വീലർ ലോഡർ വാഹനങ്ങളും വാങ്ങുവാൻ ഇഫ്കോ പദ്ധതിയിടുന്നു.
ഇഫ്കോയുടെ നവീന കണ്ടുപിടിത്തങ്ങളായ നാനോ യൂറിയ, നാനോ ഡി എ പി തുടങ്ങിയ ലിക്വിഡ് വളങ്ങൾ കൃഷിയിടങ്ങളിൽ തളിക്കുന്നതിനാണ് അഗ്രി ഡ്രോൺ പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഡ്രോൺ ഉപയോഗിച്ച് പ്രതിദിനം 20 ഏക്കറിൽ സ്പ്രെ ചെയ്യാനാകും. ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും വളവും പാടശേഖരങ്ങളിൽ എത്തിക്കാനാണ് പരിസ്ഥിതി സൗഹൃദ ഇലട്രിക്ക് ത്രീ വീലർ ലോഡർ വാഹനങ്ങൾ. ഇവ പ്രവർത്തിപ്പിക്കുന്നതിനായി 5000 ഗ്രാമീണ സംരംഭകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും.
ഡ്രോൺ നിർമ്മാണത്തിനുള്ള സാങ്കേതികശേഷി, രീതികൾ, കഴിവ്, ഗുണനിലവാരം, പരിശീലന പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ചു ലഭ്യമാക്കുന്നതിനാമായി ഡൽഹിയിലെ പ്രശസ്ത ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയെ കൺസൾട്ടൻറായും നിയമിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യൻ കൃഷിയുടെ പതാക വാഹകരാവുക, കർഷകരെയും കൃഷിയിടങ്ങളെയും ഡിജിറ്റലി പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളും ഇതിലൂടെ ഇഫ് കോ കൈവരിക്കും.
കൂടാതെ മറ്റ് വ്യവസായ മേഖലകളെപോലെ ഇന്ത്യൻ കൃഷിയും സ്മാർട്ടാകുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സഹകർ സമൃദ്ധി പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അഗ്രി ഡ്രോൺ പദ്ധതിക്ക് രൂപം നൽകിയതെന്നും ഇതെലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായുള്ള വലിയൊരു ചൂടുവെപ്പാണ് ആരംഭിച്ചിരിക്കുന്നതെന്നും കേന്ദ്ര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.














Comments