യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നു

UTI Mid Cap Fund having an AUM of over Rs. 10,400 Cr

പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപം തേടുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് കണക്കാക്കപ്പെടുന്നത്.

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

2004 ഏപ്രില്‍ 7നാണ് പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപം തേടുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് കണക്കാക്കപ്പെടുന്നത്.

ഫണ്ട് ഏകദേശം 68 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഫീനിക്സ് മില്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ആസ്ട്രല്‍ ലിമിറ്റഡ്, വോള്‍ട്ടാസ് ലിമിറ്റഡ്, ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ് തുടങ്ങിയവയിലാണ് 20 ശതമാനം നിക്ഷേപവും.

Comments

    Leave a Comment