എസ്.ആര്‍.വി സ്‌കൂളില്‍ ഇനിമുതൽ പെണ്‍കുട്ടികള്‍ക്കും പഠിക്കാം.

Girls can also study in SRV school now.

1845 ല്‍ ആണ്‍കുട്ടികള്‍ക്കായി സ്ഥാപിതമായ കൊച്ചിയിലെ ആദ്യ വിദ്യാലയമാണ് എസ്.ആര്‍.വി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍.

കൊച്ചി:  എറണാകുളം ശ്രീരാമവര്‍മ്മ (SRV) ഗവ.ഹൈസ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പഠിക്കാം.

2024-25 അധ്യയന വര്‍ഷം മുതല്‍  പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 1845 ല്‍ ആണ്‍കുട്ടികള്‍ക്കായി സ്ഥാപിതമായ കൊച്ചിയിലെ ആദ്യ വിദ്യാലയമാണ് എസ്.ആര്‍.വി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍. 

എല്‍.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങള്‍ നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എട്ട്,ഒമ്പത്, പത്ത് ക്ലാസുകളില്‍  നാമമാത്രമായ ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. സ്‌കൂളിലെ നിലവിലെ ഭൗതിക സാഹചര്യം പെണ്‍കുട്ടികള്‍ക്കും കൂടി അനുയോജ്യമായതിനാല്‍ പെണ്‍കുട്ടികള്‍ക്കും കൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും പിടിഎയുടെം നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പല തവണ സമീപിച്ചിരുന്നു. കൊച്ചി നഗരസഭാ കൗണ്‍സിലും ഇതിന് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ മിക്‌സഡ് ആക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 

സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റസ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍ അജിത് പറഞ്ഞു.പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ  കഴിഞ്ഞ ഒന്നര വര്‍ഷമായ പരിശ്രമമാണ് ഫലവത്തായിരിക്കുന്നത്. 

Comments

    Leave a Comment