വിഴിഞ്ഞം തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്നാണ്. തിരുവനന്തപുരത്തിന്റെ പേരു കൂടി ഇതിനൊപ്പം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു.
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം നിർവഹിക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ പി.രാജീവ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്നാണ്. തിരുവനന്തപുരത്തിന്റെ പേരു കൂടി ഇതിനൊപ്പം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു.ഈ വിഷയത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.
ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പൽ അടുത്ത മാസം 4ന് വിഴിഞ്ഞം തുറമുഖത്ത് എത്തും എന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളെ അറിയിച്ചത്.
കപ്പൽ മലാക്ക കടലിൽ എത്തിച്ചേർന്നുവെന്നാണ് ഡബിൾ ഡക്കർ എന്ന ഓൺലൈൻ പേജിലൂടെ ഏലിയാസ് ജോൺ പറയുന്നത്. ആവിഷ്കാര കാലം മുതൽ തുറമുഖ പദ്ധതിക്കായി നിരവധി പ്രചാരണ പരിപാടികൾ നടത്തിയ ഏലിയാസ് ജോൺ ശ്രദ്ധേയനാണ്.
Comments