എസ്എസ്എൽസി പരീക്ഷാഫലം ; 99.69 % വിജയം; പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും.

S S L C EXam Result 2023-24

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം. അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി

ഈ വർഷത്തെ (2023-24) എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.  99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ  വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.

കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2970 കേന്ദ്രങ്ങളിലായി 4,27,153 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹത നേടി. 71831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ (68604) വര്‍ധനവുണ്ട്. 

കോട്ടയം ജില്ലയിലാണ് (99.92%) ഏറ്റവും കൂടുതൽ വിജയ ശതമാനം. തിരുവനന്തപുരം ജില്ലയിലാണ് (99.08%) ഏറ്റവും കുറവ് വിജയ ശതമാനം. 

2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത്  2581 ആയിരുന്നു. 

മെയ് 9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും അറിയിച്ച മന്ത്രി എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്  ( ഓരോ വിഷയത്തിലും മിനിമം12 മാർക്ക്) ഏർപ്പെടുത്തുമെന്നും പറഞ്ഞു. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 

ഇത്തവണ പ്ലസ് ടുവിന് ആകെ 4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്. വിഎച്ച്സിയില്‍ ആകെ 33,030 സീറ്റുകളും പോളിടെക്നിക്കില്‍ 9990 സീറ്റുകളുമാണുല്ളത്. ബാച്ച് വര്‍ധനവിലൂടെ ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 73,724 സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. 

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.

Comments

    Leave a Comment