തമിഴ് നാട് സർക്കാറിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ വൻ നിക്ഷേപ പദ്ധതികൾ.

Tamil Nadu Global Investors Meet 2024

ആദ്യ ദിവസം തന്നെ ലക്ഷ്യം മറികടക്കാനായെന്ന് വ്യവസായമന്ത്രി ടി ആർ ബി രാജ. സംഗമം ഇന്ന് അവസാനിക്കും.

ചെന്നൈ: തമിഴ് നാട് സർക്കാർ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ ആദ്യ ദിനം തന്നെ വമ്പൻ നിക്ഷേപങ്ങളുടെ പ്രഖ്യാപനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലും ചേർന്നാണ് ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികൾ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്.

സർക്കാർ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ആഗോള നിക്ഷേപ സംഗമത്തിൽ ഉണ്ടാകുന്നതെന്നും ആദ്യ ദിനം തന്നെ ലക്ഷ്യം മറികടക്കാനായെന്നും വ്യവസായമന്ത്രി ടി ആർ ബി രാജ പറഞ്ഞു. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഇതുവരെ ഒപ്പിട്ടതായി മന്ത്രി പറഞ്ഞു.

റിലയൻസ് റിട്ടെയിൽസിന്റെ 25000 കോടിയുടെ നിക്ഷേപവും ജിയോയുടെ 35000 കോടിയുടെ നിക്ഷേപവും ഉൾപ്പടെ അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (R I L) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിൽ താരമായത്.  നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌ നാടെന്നും സംസ്ഥാന സർക്കാരിൽ ആത്മവിശ്വാസം മികച്ചതാണെന്നും  ചൂണ്ടികാട്ടിയ അംബാനി തമിഴ് നാട് ഉടൻ തന്നെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നും ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പറഞ്ഞു. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അംബാനി മീറ്റിൽ വ്യക്താക്കി. 

ടാറ്റാ ഇലക്ട്രോണിക്സിന്റെ കൃഷ്ണഗിരി ജില്ലയിലെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിൽ 12,082 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ടാറ്റാ പവർ അടുത്ത 5 വർഷത്തിൽ പുനരുപയോഗ ഊർജ മേഖലയിൽ  55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന്  അറിയിച്ചിട്ടുണ്ട്. 

ജെ എസ് ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിൽ തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഹ്യുണ്ടായ് കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് അറിയിച്ചു. ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. 

റിലേയൻസ് എനർജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.അഡിഡാസ്, ബോയിങ് തുടങ്ങിയ വമ്പന്മാരുമായുംധാരണാപത്രം ഒപ്പിട്ടേക്കമെന്നും സൂചനയുണ്ട്.

കമ്പനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.സംഗമം ഇന്ന് അവസാനിക്കും.

Comments

    Leave a Comment