ഓരോ മിനിറ്റിലും 1,244 ബിരിയാണി ഓർഡർ ; പുതുവർഷ രാവിൽ റെക്കോർഡിട്ട് സ്വിഗ്ഗി.

1,244 biryani orders on every minute; Swiggy recorded on New Year's Eve.

നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിലെ റെക്കോർഡുകളാണ് ഈ പുതുവർഷ രാവിൽ തകർന്നത്.

മുംബൈ: പുതുവത്സരാഘോഷ വേളയിൽ ഓരോ മിനിറ്റിലും 1,244 ബിരിയാണിയാണ് ഓർഡർ ചെയ്യപ്പെട്ടതെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി വ്യക്തമാക്കുന്നു. നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിലെ റെക്കോർഡുകളാണ് ഈ പുതുവർഷ രാവിൽ തകർന്നത്. 

4.8 ലക്ഷത്തിലധികം ബിരിയാണിയാണ് ആ രാത്രിയിൽ സ്വിഗ്ഗി  ഡെലിവറി ചെയ്തത്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നടന്ന റെക്കോർഡ് ഓർഡറിനെ അപേക്ഷിച്ച് മിനിറ്റിൽ 1.6 മടങ്ങ് കൂടുതൽ ഓർഡറുകൾ ന്യൂ ഇയർ രാത്രിയിൽ ഓർഡർ ചെയ്യപ്പെട്ടുവെന്ന് സ്വിഗ്ഗി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സ്വിഗ്ഗി 3.50 ലക്ഷം ബിരിയാണി ഓർഡറുകളും 2.5 ലക്ഷം പിസ്സകളും വിതരണം ചെയ്തിരുന്നു. ഈ പ്രാവശ്യം ലഭിച്ചതിൽ നാലിൽ ഒരു ഭാഗം ഓർഡർ ചെയ്യപ്പെട്ടത് ഹൈദരാബാദിൽ നിന്നാണ്. 

സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലും  (പലചരക്ക് സാധനങ്ങളും വീട്ടിലേക്ക് അവശ്യസാധനങ്ങളും ഓർഡർ ചെയ്യുന്നതിനുള്ള പാൽറ്റഫോം) കൂടുതൽ ഓർഡറുകൾ ലഭിച്ചു. വൈകുന്നേരത്തോടെ, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി, ഇൻസ്‌റ്റാമാർട്ട് സേവനങ്ങൾ എന്നിവ മുൻവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.. 

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്. ഈ റെക്കോർഡുകളാണ് ഈ പുതുവർഷ രാവിൽ പഴങ്കഥകളായത്.

Comments

    Leave a Comment