ഇലക്ട്രോണിക്സ്, ട്രാവല്‍, ഹോട്ടല്‍ ബുക്കിങ്, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയ്ക്കായി ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഉല്‍സവ കാലത്ത് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഐ സി ഐ സി ഐ ബാങ്ക് തങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്ക് യു പി ഐ യില്‍ തല്‍ക്ഷണ വായ്പ ലഭ്യമാക്കാനായി ഫോണ്‍പേയുമായി സഹകരിക്കുന്നു.
ഐസിഐസിഐ ബാങ്കിന്റെ ദശലക്ഷക്കണക്കിനുള്ള പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സഹകരണത്തിലൂടെ ഫോണ്‍പേ ആപ്പിലൂടെ തല്‍ക്ഷണ ഹ്രസ്വകാല വായ്പ ലഭ്യമാകും. ഇത് യുപിഐ ഇടപാടുകള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുകയും ചെയ്യാം. യുപിഐയിലൂടെ രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയാണ് ബാങ്ക് ലഭ്യമാക്കുന്നത്. 45 ദിവസത്തെ തിരിച്ചടവ് സമയം ലഭിക്കും.
വായ്പ ലഭിക്കാനായി ഫോണ്‍പേയില്‍ ലോഗിന്‍ ചെയ്ത് ആപ്പിലെ ക്രെഡിറ്റ് ആക്റ്റിവേഷനില്‍ ക്ലിക്ക് ചെയ്യുക. ഉല്‍പ്പന്ന ഫീച്ചറുകള്‍, ചാര്‍ജുകള്‍ പരിശോധിച്ച് ആക്റ്റിവേറ്റ് ചെയ്യുക. അംഗീകൃത പരിശോധനകള്‍ പൂര്‍ത്തിയാക്കുക. വായ്പ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന് യുപിഐയുമായി ലിങ്ക് ചെയ്യാം. യുപിഐ പിന് സെറ്റ് ചെയ്ത് ഇടപാടുകള്‍ക്കായി ഉപയോഗിക്കാം.
ഇലക്ട്രോണിക്സ്, ട്രാവല്‍, ഹോട്ടല്‍ ബുക്കിങ്, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയ്ക്കായി ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഉല്‍സവ കാലത്ത് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഉത്സവ കാലത്ത് ഐസിഐസിഐ ബാങ്കിന്റെ പ്രീ-അംഗീകൃത ഉപഭോക്താക്കള്‍ക്ക് ഉത്സവ ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കായി ഫോണ്‍പേയിലൂടെ പണമടയ്ക്കുന്നതിന് വായ്പ തല്‍ക്ഷണം സജീവമാക്കാം.
തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ വായ്പ നല്കാന് ലക്ഷ്യമിട്ടുള്ള ഈ സേവനം തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ ബാങ്കിംഗ് അനുഭവത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് പേയ്മെന്റ് സൊല്യൂഷന്‍സ് പ്രൊഡക്ട് ഹെഡ് നിരജ് ട്രല്ഷവാല പറഞ്ഞു.
യുപിഐയിലെ വായ്പ ഒരു നൂതന പദ്ധതിയാണ് ഇത് രാജ്യത്ത് വായ്പ ലഭ്യമാക്കുന്നതിലും ഉപയോഗിക്കുന്നതിലും വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്യും. ഫോണ്‍പേയില്‍ ഈ പദ്ധതിയുടെ വ്യാപ്തിയും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,
ഐസിഐസിഐ ബാങ്കുമായുള്ള ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഫോണ്‍പേയുടെ പേയ്മെന്റ് വിഭാഗം മേധാവി ദീപ് അഗര്‍വാള്‍ പറഞ്ഞു.
Comments