അധിക ചാർജുകളും എക്സൈസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 2800 രൂപയ്ക്ക് സ്റ്റോറുകളിൽ ലഭിക്കും. ആദ്യ ബാച്ച് 2024 ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ
ഇന്ത്യയിലെ ആദ്യത്തെ ശർക്കര റം പുറത്തിറക്കാനൊരുങ്ങി ഹുളി.
വീടുകളില്‍ ലഭിക്കുന്ന ശർക്കര ഉപയോഗിച്ച് ഹുളി നിർമ്മിച്ചിരിക്കുന്ന റം പ്രീമിയം സ്പിരിറ്റായാണ് അവതരിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15ന് 2000 ബോട്ടിലുകളുടെ ആദ്യ ബാച്ച് ബെംഗളൂരുവിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് വർഷം കൊണ്ടാണ് സാമ്പിളിംഗ് മുതൽ പാക്കേജിംഗ് വരെ പൂര്‍ത്തിയാക്കി സ്ഥാപകരായ അരുൺ ഉർസും ചന്ദ്ര എസും ഇവ വിതരണം ചെയ്യാന്‍ തയ്യാറായത്. നഞ്ചൻഗുഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഫിസ്റ്റ് മൈക്രോ ഡിസ്റ്റിലറിയിലാണ് ഹുലി ശർക്കര റം തയ്യാറാക്കുന്നത്.
750 മില്ലി ബോട്ടിലിന് 630 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. അധിക ചാർജുകളും എക്സൈസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 2800 രൂപയ്ക്ക് ഇവ സ്റ്റോറുകളിൽ ലഭിക്കും.
പ്രശസ്ത വിസ്‌കി ബ്രാൻഡായ അമൃതും താൽക്കാലികമായി 'ബെല്ല' എന്ന പേരിൽ സ്വന്തം ശർക്കര റം പുറത്തിറക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപോർട്ടുകൾ പറയുന്നു.അതിവേഗം വളരുന്ന മദ്യവിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ മദ്യവിപണി 2027-ഓടെ ഏഴ് ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ നൂതന സ്പിരിറ്റുകൾക്ക് നല്ല ഭാവിയുണ്ട് എന്നാണ് കണക്കാക്കുന്നത്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Comments