വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ രണ്ടാം സീസണിന്റെ രജിസ്‌ട്രേഷൻ 2025 മാർച്ച് 31 വരെയാണ്.
പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയും വിദേശ നാണയ വിനിമയ സ്ഥാപനവുമായ യൂണിമണി ഫിനാൻഷ്യൽ സർവീസസിന്റെ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയായ 'യൂണിമണി സ്റ്റുഡന്റ് സ്റ്റാർസ് 2024 സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.
വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ രണ്ടാം സീസണിന്റെ രജിസ്‌ട്രേഷൻ 2025 മാർച്ച് 31 വരെയാണ്. സ്‌കോളർഷിപ്പിനായി അർഹതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വിദ്യാർഥിക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. നറുക്കെടുപ്പിലൂടെ പാദവാർഷിക സമ്മാനമായി ലാപ്ടോപും പ്രതിമാസം ട്രോളി ബാഗും നൽകും
ഇത്തവണ 50,000ത്തിൽപ്പരം വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയായി ഉയർത്തിയതെന്ന് യൂണിമണി ഡയറക്ടറും സിഇഒയുമായ സിഎ കൃഷ്ണൻ ആർ. പറഞ്ഞു. യൂണിമണി 2023 ജനുവരിയിലാണ് പദ്ധതിയുടെ ആദ്യ സീസൺ തുടങ്ങിയത്. ആദ്യ സീസൺ സ്‌കോളർഷിപ്പ് പദ്ധതിയിൽ 25,000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.
സ്‌കോളർഷിപ്പിന് അർഹത നേടുന്നതിനായി 12-ാം ക്ലാസ്, ഡിപ്ലോമ, സ്‌കൂൾ, കോളേജ്, ബിരുദ, സിബിഎസ്ഇ, ഐസിഎസ്ഇ, യുജിസി, സ്റ്റേറ്റ്, സെൻട്രൽ സിലബസിലുള്ള വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന, വിദേശ സ്ഥാപനത്തിൽ നിന്ന് പഠനത്തിന് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
യൂണിമണി ശാഖകളിലോ unimoni.in , remitforex.com വെബ്‌സൈറ്റിലോ മാധ്യമ പരസ്യങ്ങളിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തോ സോഷ്യൽ മീഡിയ ലിങ്ക് മുഖേനയോ അപേക്ഷ നൽകാം.
Comments