ഗുരുവായൂരിൽ കല്യാണമേളം ; ഇന്നലെ മാത്രം 198 വിവാഹങ്ങൾ.

Wedding Ceremony at Guruvayur Temple in Chingam Month Representative Image

ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളത് സെപ്റ്റംബര്‍ എട്ടിനാണ്. തിരക്ക് പരിഗണിച്ച് ചൊവ്വാഴ്ച വരെയും 25 മുതല്‍ 28 വരെയും ദര്‍ശനത്തിന് ക്രമീകരണമുണ്ട്.

തൃശൂര്‍: ചിങ്ങം പിറന്നതോടെ ഗുരുവായൂരില്‍ കല്യാണമേളം. 

ഇന്നലെ (ഞായറാഴ്ച) മാത്രം 198 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. തിങ്കളാഴ്ച 43, 22ന് 165, 28ന് 140 എന്നിങ്ങനെ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. 

ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് പരിഗണിച്ച് ചൊവ്വാഴ്ച വരെയും 25 മുതല്‍ 28 വരെയും ദര്‍ശനത്തിന് ക്രമീകരണമുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ പി, സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടായിരിക്കില്ല. 

ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളത് സെപ്റ്റംബര്‍ എട്ടിനാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 263 വിവാഹങ്ങളാണ് അന്നത്തേക്ക് ബുക്ക് ചെയ്തത്. വിവാഹം നടക്കുന്ന ദിവസവും ശീട്ടാക്കാന്‍ കഴിയുമെന്നതിനാല്‍ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വരിനില്‍ക്കാതെ ദര്‍ശന നടത്തുന്നതിനായി നെയ് വിളക്ക് ശീട്ടാക്കിയ വകയില്‍ 2026333 രൂപയും തുലാഭാരം വകയില്‍ 1641240 രൂപയും   ദേവസ്വത്തിന് ലഭിച്ചു. ഞായറാഴ്ച വഴിപാടിനത്തില്‍ മാത്രമായി 6257164 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.

Comments

    Leave a Comment