മെക്സിക്കോയില്‍ തുടങ്ങിയ പാഡൽ സ്പോര്‍ട്ട്സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും വന്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് പാഡൽ സ്പോര്‍ട്ട്സിനായി സമഗ്ര നീക്കങ്ങള്‍ നടത്തുന്ന പെഡല്‍പാര്‍ക്ക് ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു സ്പോര്‍ട്ട്സ് ആന്‍റ് ഇന്‍സ്പൈര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട് സ്ഥാപകന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തി.
മെക്സിക്കോയില്‍ തുടങ്ങിയ പാഡൽ സ്പോര്‍ട്ട്സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും വന്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
ലോകത്ത് അതിവേഗം പ്രചാരം നേടി വരുന്ന പാഡൽ ഭാവിയില്‍ ഒരു ഒളിമ്പിക് ഇനമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇന്ത്യയില്‍ ഈ സ്പോര്‍ട്ട്സിനായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പെഡല്‍പാര്‍ക്ക് ശ്രമിക്കുകയാണെന്നും ജെഎസ്ഡബ്ല്യു സ്പോര്‍ട്ട്സ് & ഐഐഎസ് സ്ഥാപകന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.
2016-ല്‍ ലോകത്താകെ 10,000ത്തോളം കോര്‍ട്ടുകളുണ്ടായിരുന്നത് 2024-ല്‍ 50,000 ആയി ഉയര്‍ന്നു. 2026-ല്‍ ഇത് 60,000 ആകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ലോകത്ത് പുതിയ 2500 പെഡല്‍ ക്ലബ്ബുകളാണ് ആരംഭിച്ചത്. ആഗോള തലത്തില്‍ 2.2 ബില്യണ്‍ ഡോളറിന്‍റെ വ്യവസായമായാണ് പെഡല്‍ മേഖല കണക്കാക്കപ്പെടുന്നത്.
ടെന്നീസിനും സ്ക്വാഷിനും സമാനമായ ഒരു റാക്കറ്റ് കായിക വിനോദമാണ് പാഡൽ. പാഡൽ ടെന്നീസ് എന്നും അറിയപ്പെടുന്നു. ടെന്നീസ് കോർട്ടിൻ്റെ മൂന്നിലൊന്ന് വലിപ്പമുള്ള അടച്ചിട്ട കോർട്ടിലാണ് ഇത് ഡബിൾസിൽ കളിക്കുന്നത്. വീടിനകത്തോ പുറത്തോ ടർഫിൽ കളിക്കാം. ഗെയിം വേഗതയേറിയതും സൗഹാർദ്ദപരവുമാണ്. കൂടാതെ പ്രായവും കഴിവുകളും ഉള്ള ഗ്രൂപ്പുകൾക്ക് കളിക്കാനാകും.
Comments