മേയ് 31നു രവിചന്ദ്രൻ വിരമിച്ച ഒഴിവിലാണു ആർ.പ്രശാന്തിനെ നിയമിച്ചത്.
തിരുവനന്തപുരം∙ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ പുതിയ നോമിനിയായി ആർ.പ്രശാന്തിനെ നിയമിച്ചതായി കെഎസ്ഐഡിസി അറിയിച്ചു.
ഓഹരി നിക്ഷേപമുള്ളതും വായ്പ സ്വീകരിച്ചിട്ടുള്ളതുമായ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നോമിനിയെ ഉൾപ്പെടുത്തുന്ന രീതി കെഎസ്ഐഡിസിക്കുണ്ട്. സി എം ആർ എലിൽ കെ എസ് ഐ ഡി സി ക്ക് 13.41 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഇതുവരെ നോമിനി ആയിരുന്ന ആർ. രവിചന്ദ്രൻ മേയ് 31നു
വിരമിച്ച ഒഴിവിലാണു ആർ.പ്രശാന്തിനെ നിയമിച്ചത്. നിലവിൽ കൊച്ചിയിലെ പ്രോജക്ട് ഫിനാൻസിങ് ജനറൽ മാനേജരാണു പ്രശാന്ത്.
Comments