ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള കർഷകൻ ആയ ചന്ദ്രമൗലിയാണ് തക്കാളി വിറ്റ് കോടീശ്വരനായി വാർത്തകളിൽ നിറയുന്നത്.
തക്കാളി വില അനുദിനം കുതിച്ചുയരുന്നതിനിടെ തക്കാളി വിറ്റ് കോടികൾ സമ്പാദിച്ച കർഷകന്റെ വാർത്ത ശ്രദ്ധേയമാവുകയാണ്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള കർഷകൻ ആയ ചന്ദ്രമൗലിയാണ് തക്കാളി വിറ്റ് കോടീശ്വരനായി വാർത്തകളിൽ നിറയുന്നത്. വെറും 45 ദിവസം കൊണ്ടാണ് ചന്ദ്രമൗലി 4 കോടി രൂപ സമ്പാദിച്ചത്. ഇന്ത്യടുഡേ റിപ്പോർട്ട് പ്രകാരം കമ്മീഷനും ഗതാഗത ചാർജുകളും മറ്റും കുറച്ചതിന് ശേഷമുള്ള കർഷകന്റെ ലാഭം മൂന്ന് കോടി രൂപയാണ്.
1000 മുതൽ 1500 രൂപ വരെ വില വരുന്ന 40,000 പെട്ടികൾ ആണ് വിറ്റതെന്ന് ചന്ദ്രമൗലി പറഞ്ഞു. ഒരു പെട്ടിയുടെ തൂക്കം 15 കിലോഗ്രാം ആയിരുന്നു. ജന്മനാടിനോട് ചേർന്നുള്ള കർണാടകയിലെ കോലാർ മാർക്കറ്റിലാണ് അദ്ദേഹം തന്റെ ഉൽപ്പന്നങ്ങൾ വിറ്റത്.
തന്റെ 22 ഏക്കർ കൃഷിഭൂമിയിലാണ് ചന്ദ്രമൗലി തക്കാളി കൃഷി ചെയ്തത്. പുതയിടൽ, സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് വിളവ് വേഗത്തിൽ ലഭിക്കുന്നതിനായി അദ്ദേഹം അപൂർവയിനം തക്കാളി ചെടികൾ ആണ് നട്ടത്. കൃഷിയിറക്കാനായി കമ്മീഷനും ഗതാഗത ചാർജും ഉൾപ്പടെ ഒരു കോടി രൂപ നിക്ഷേപിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.














Comments