വമ്പൻ കുതിപ്പുമായി സലാറും നേരും : ഇതുവരെ ചിത്രങ്ങൾ നേടിയത്

Salaar and Nerum : Box Office Collection so far

പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവുമാണ് സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായതെങ്കിൽ സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രത്തിൽ മോഹൻലാല്‍ നായകനായപ്പോള്‍ ഉണ്ടായ പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുന്നതാണ് നേരിന്റെ വിജയം.

ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തിയ  പ്രഭാസ് നായകനായ  സലാറും മോഹൻലാല്‍ നായകനായി എത്തിയ നേരും വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. 

കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് എത്തിയപ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ് സലാറിന്റെ വിജയമെങ്കിൽ സൂപ്പർ ഹിറ്റ് കോട്ടുകെട്ടായ മോഹൻലാൽ - ജിത്തു ജോസഫ് ഒന്നിക്കുമ്പോളുണ്ടാകുന്ന മാസ്മരികതയാണ് നേരിന് മുതൽ കൂട്ടായത്. എപ്പോൾ രണ്ട ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 

പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 625 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുന്ന ചിത്രം ആകെ എത്ര നേടും എന്നതില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. തെലുങ്കില്‍ കൂടാതെ  ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നുവെന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ട്.

മാസ് അപ്പീലുള്ള നായക കഥാപാത്രമായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്ന പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു.

മറുവശത്ത് മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം നേര് വര്‍ഷാന്ത്യ ദിനമായ ഞായറാഴ്‍ച മാത്രം നേടിയത് 3.12 കോടി രൂപയില്‍ അധികമാണ്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 34.16 കോടി രൂപ നേടിയ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയ മോഹൻലാല്‍ സ്വാഭാവികമായ ഒരു പ്രകടമാണ് നടത്തിയിരിക്കുന്നത്.നടൻ എന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

Comments

    Leave a Comment