എൻ എഫ് ആർ കൊച്ചി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

NFR Kochi Film Festival Started കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, എൻ എഫ് ആർ കൊച്ചി ഫെസ്റ്റിവെലിൻറെ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം പി നിർവ്വഹിക്കുന്നു. കുക്കു പരമേശ്വരൻ, സിബി മലയിൽ, ലിയോ തദ്ദേവൂസ്, മേയർ എം. അനിൽ കുമാർ, ഡോ.ജയിൻ ജോസഫ്, ഡീന ജയിൻ എന്നിവർ സമീപം.

ദേശീയ അന്തർദേശീയ പ്രതിഭകൾ പങ്കെടുക്കുന്ന ആദ്യ സീസൺ കൊച്ചിയിൽ നടക്കും. നാല് മാസം നീണ്ടു നിൽക്കുന്ന മേള ഒക്ടോബർ ആറിന് സമാപിക്കും.

കൊച്ചി: "എൻ എഫ് ആർ കൊച്ചി ഫെസ്റ്റിവൽ" എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന് നിയോ ഫിലിം സ്ക്കൂൾ ക്യാമ്പസിൽ തുടക്കമായി.

ഷോർട്ട് ഫിലിം, ഡോക്യുമെൻററി മേഖലകളിൽ നിർമ്മാതാക്കളെ കണ്ടെത്താനും അവ ശരിയായ രീതിയിൽ ബിസിനസ് മാതൃകകളാക്കി പ്രദർശിപ്പിക്കാനുള്ള വേദികൾ ഒരുക്കുമെന്നതാണ് മേളയുടെ പ്രധാന ആകർഷണം. ഈ അന്തർദേശീയ ഫെസ്റ്റിവലിൽ എൻ എഫ് ആർ അവാർഡിനായുള്ള ഷോർട്ട് ഫിലിം, ഡോക്യുമെൻററി, ആനിമേഷൻ എന്നീ വിഭാങ്ങളിലേക്ക് മത്സരങ്ങളും  തിരക്കഥകൾ പിച്ച് ചെയ്യാനുള്ള പിച്ച് റൂം, ഫിലിം ഇൻവെസ്റ്റേഴ്സ് മീറ്റ്, മൂന്ന് ദിവസത്തെ ഫിലിം സമ്മിറ്റ് തുടങ്ങിയ നിരവധി പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 

കേരളത്തിലെ വിവിധ കലാലയങ്ങൾ, സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും 400 ഓളം സന്നദ്ധ പ്രവർത്തകർ ഫെസ്റ്റിവലിനായി ഒരുങ്ങുന്നുണ്ട്.  ജൂറി അംഗങ്ങൾ, കോൺക്ലേവ് പാനലുകൾ,  ക്ലാസുകൾ നയിക്കുന്നവർ എന്നിങ്ങനെ ആഗോള തലങ്ങളിൽ പ്രശസ്തരായ 100-ൽ പരം പ്രമുഖ വ്യക്തികൾ  പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 50 പേരടങ്ങുന്ന കമ്മിറ്റിയാണ് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത്.

നിയോ ഫിലിം സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി ലോഗോ പ്രകാശനവും മേയർ അനിൽകുമാർ മേളയുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.നടിയും സാംസ്കാരിക പ്രവർത്തകയുമായ കുക്കു പരമേശ്വരൻ ബ്രോഷർ റിലീസ് നിർവ്വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ സിബി മലയിൽ അധ്യക്ഷനായിരുന്നു. മേളയുടെ ഡയറക്ടർ ഡോ.ജയിൻ ജോസഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദ്ദേവൂസ്, നടനും സംവിധായകനുമായശ്രീകാന്തമുരളി എന്നിവർ പ്രസംഗിച്ചു. 

ക്രിയേറ്റീവ് ഇക്കോണമി ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഫിലിം മേക്കിങ്ങിലേക്ക് പുതുതായി കടന്നു വരുന്നവർക്ക് അന്തർദേശീയ കാഴ്ചപ്പാടും പ്രവർത്തന രൂപരേഖയും കൈമാറുകയും അതുവഴി സിനിമയിലെ നൂതന സാധ്യതകളുടെ പ്രായോജകരാകുകയെന്ന ലക്ഷ്യത്തോടെയാണ് എൻ എഫ് ആർ കൊച്ചി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഡോ. ജയിൻ ജോസഫ് പറഞ്ഞു. ഈ മുന്നേറ്റം വിദ്യാർത്ഥികൾ, സ്ത്രീകൾ, സംരംഭകർ, എല്ലാ മേഖലകളിലെയും കലാകാരന്മാർ, മുതിർന്ന പൗരന്മാർ തുടങ്ങിയ വിവിധ രംഗങ്ങളിലുള്ളവർക്കു ഫെസ്റ്റിവൽ പ്രയോജനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാല് മാസം നീണ്ടു നിൽക്കുന്ന  മേള ഒക്ടോബർ ആറിന്  സമാപിക്കും.

Comments

    Leave a Comment