ചിത്രീകരണ കാലംതൊട്ടേ ഭാഷാ ഭേദമന്യേ രാജ്യമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ചിത്രമായിരുന്നു കൽക്കി.
പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് കല്‍ക്കി 2898 എഡി നേടിയിരിക്കുന്നത്. പ്രഭാസിന്റെ കല്‍ക്കി ആഗോളതലത്തില്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ്.
ചിത്രീകരണ കാലംതൊട്ടേ ഭാഷാ ഭേദമന്യേ രാജ്യമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമായിരുന്ന കൽക്കി ഇന്ത്യയിലെ അടുത്ത 1000 കോടി ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീണ്ടും പ്രഭാസ് നായകനായ ഒരു ചിത്രം രാജ്യമൊട്ടാകെ ചലനമുണ്ടാക്കുമ്പോൾ കമല്‍ഹാസനും അമിതാഭ് ബച്ചനും ചിത്രത്തെ തോളിലേറ്റുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയിലവസാനിക്കുന്ന പ്രമേയമാണ് കൽക്കിയുടേത്. ചിത്രത്തില്‍ ദീപിക പദുക്കോണും ഒരു പ്രധാന വേഷത്തിലെത്തുന്നു.
സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയ നിര്‍മാതാക്കള്‍ അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കി സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും വ്യക്തമാക്കി.
Comments