50,000ലധികം ക്രിയേറ്റര്‍മാരുമായി ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം

Amazon Influencer Program with over 50,000 creators

പ്രൈംഡേ 2024ല്‍ ക്രിയേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്കായി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ഫാഷന്‍, ബ്യൂട്ടി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളേക്കുറിച്ച് 300ലധികം ലൈവ് തത്സമയ വിവരങ്ങള്‍ അവതരിപ്പിക്കും.

ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി രാജ്യത്ത് 50,000ലധികം ക്രിയേറ്റര്‍മാരുമായി സഹകരിക്കുന്നു.  ഈ ക്രിയേറ്റര്‍മാരില്‍ നൂറുകണക്കിനാളുകള്‍ ആമസോണ്‍ ലൈവ് പ്രോഗ്രാമിന്‍റെ ഭാഗവുമാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്രിയേറ്റര്‍മാരുമായും ബ്രാന്‍ഡ് പ്രതിനിധികളുമായും നേരിട്ട് സംവദിക്കാന്‍ കഴിയും.

പ്രൈംഡേ 2024ല്‍ ക്രിയേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്കായി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ഫാഷന്‍, ബ്യൂട്ടി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളേക്കുറിച്ച് 300ലധികം ലൈവ് തത്സമയ വിവരങ്ങള്‍ അവതരിപ്പിക്കും. മോട്ടോറോള, സാംസങ്, ഫോറെവര്‍21 എന്നിവയുള്‍പ്പെടെ 7 ബ്രാന്‍ഡുകള്‍ ആമസോണ്‍ ലൈവില്‍ ഈ സമയത്ത് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും.

ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ വഴി വരുമാനം ലഭ്യമാക്കും. ആമസോണ്‍ ലൈവ് പ്രോഗ്രാമിന് തത്സമയ ഉല്‍പ്പന്ന പ്രദര്‍ശനങ്ങളും വിദഗ്ധ ഉപദേശവും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അറിവുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കും. ക്രിയേറ്റര്‍ എഡ്യൂക്കേഷന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആമസോണ്‍ അടുത്തിടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി ആരംഭിച്ചിരുന്നു. ഈ മാസം 20, 21 തീയതികളിലെ പ്രൈം ഡേയില്‍ ക്രിയേറ്റര്‍മാര്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.

ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം, ആമസോണ്‍ ലൈവ്, ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി എന്നിവ ക്രിയേറ്റര്‍മാര്‍ക്ക് അറിവും വരുമാനവും വര്‍ധിപ്പിക്കുന്നതിനൊപ്പം ബ്രാന്‍ഡുകള്‍ക്ക് വില്‍പ്പന വളര്‍ച്ചയ്ക്കും സഹായിക്കുന്നതായി ആമസോണ്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ്, ഇന്ത്യ & എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. 

ആമസോണ്‍ ക്രിയേറ്റര്‍മാരുടെ ഫോളോവേഴ്സിന് അവരുടെ സംശയങ്ങളും പ്രൈംഡേ ഓഫറുകളെക്കുറിച്ച് മനസിലാക്കുന്നതിനും ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ പ്രോഗ്രം സഹായിക്കുന്നതായി ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഭൂമിക ഗുരുനാനി പറഞ്ഞു.

Comments

    Leave a Comment